താൾ:Jaimineeaswamedham 2 part.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞെട്ടിത്തിരിയ്ക്കുംകുതിരകളെന്നല്ല നല്ലകാലാളുകൾനല്ലസേനാദികൾ ചൊല്ലെഴുംയുദ്ധശൂരന്മാരിവർകളെ മിക്കവാറുംഹന്തനിഗ്രഹിച്ചുംസ്വാന്തമേ ദുഃഖമേറുന്നമാറൊട്ടൊട്ടുപോർകളെ ഛിന്നജംഘാകരന്മാരാക്കിയുംനേർത്തു പിന്നെവേറെചിലർതന്മെനിരക്കവെ വസ്ത്രഭൂഷാകഞ്ചുകളോടുംകൂടി യസ്ത്രചാപാദികളോടുവേറാക്കിയും മന്നിൽപതിപ്പിച്ചുമേല്കുമേലങ്ങിനെ കുന്നിച്ചുകൂട്ടിയുംക്രൂരയുദ്ധാങ്കണേ മസ്തകംമദ്ധ്യവത്സങ്ങൾജംഘോരുക്കൾ ഹസ്തപാദങ്ങളെന്നുളളവയൊക്കവെ മുങ്ങിക്കലങ്ങിക്കുഴഞ്ഞൊലിയ്ക്കുംവിധം പൊങ്ങിക്കളിയ്ക്കുന്നചോരപ്പുഴകളെ തത്രനിർമ്മിയ്ക്കയുംനാലുപാടുംരഥം മിത്രബിംബംപോലെചുറ്റിച്ചെതൃക്കയും ഗൃദ്ധ്രകാകശ്വഗോമായുക്കളൂക്കുളള രൌദ്രഭാവംപൂണ്ടകാളികൾക്രളികൾ നക്തഞ്ചരാദികളീർജ്ജാതികൾക്കോത്ത രക്തങ്ങൾമാംസവസാന്ത്രങ്ങളെന്നിവ തൃപ്തിയായെന്നുതേട്ടീടുന്നസന്തോഷ ലബ്ധിയാവോളമുണ്ടാക്കിക്കൊടുക്കയും നോക്കിയെന്നാലെങ്ങുമുണ്ടെസുരഥനെ ന്നാക്കിയേറ്റംഭയംചേർക്കയുമിങ്ങിനെ ദേവനെന്നാലുംതടുത്തുനിർത്തീടുവാ നാവതല്ലാതമാറാക്രമിച്ചശ്രമം ചെന്നുചെന്നാഹന്തകൃഷ്ണപാർത്ഥാന്തികേ

ചെന്നുനന്നായവർതമ്മെവിലോകിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/43&oldid=160993" എന്ന താളിൽനിന്ന് ശേഖരിച്ചത്