താൾ:Jaimineeaswamedham 2 part.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 613 <poem> നൃത്തം കലർന്നു സുധന്ന്വാവിചക്ഷണൻ ബദ്ധവേഗം ഭ്രമിപ്പിക്കുന്നബാണമൊ ന്നൊത്തവണ്ണം പ്രയോഗിച്ചതേറ്റപ്പൊഴെ ജംഭജിന്നന്ദനസ്യന്ദനംഹാഹന്ത കുംഭമുണ്ടാക്കും കുലാലചക്രോപമം വെക്കം തിരിഞ്ഞുതുടങ്ങീകിരീടിയും ദു- ഖം മുഴുത്തുള്ള ശുഭ്രവാഹങ്ങളും തമ്പദം സേവിപ്പവർക്കുള്ള സംസാര സംഭ്രമം തീർക്കുന്ന തമ്പുരാൻ കൃഷ്ണനും ഒപ്പമൊന്നിച്ചുചുഴന്നുപോയവ്വണ്ണ മല്പനേരം കഴിഞ്ഞപ്പൊളൂഴീപതെ നല്ലതേർപിമ്പുറത്തേയ്ക്കു വേഗാലൊരു നല്വ മാത്രം പോയിനിന്നോരനന്തരം സ്തബ്ധനായിട്ടുള്ള നാഥനെക്കണ്ടിട്ടു തപ്തനായർജ്ജുനൻ താനുണർത്തീടിനാൻ സ്വസ്ഥത്വമെന്തിതെൻ മിത്രമേഗോവിന്ദ ദുസ്ഥത്വമിങ്ങുള്ള തങ്ങൊഴിയ്ക്കേണമേ മദ്രഥം നിഷ്കമ്പമാക്കി നിർത്തേണമെ വിദ്രുതം മുമ്പോട്ടടിച്ചുകേറ്റേണമെ ഇത്തരം ചെയ്തോരപേക്ഷയെക്കേട്ടാശു ഭക്തഗർവ്വഘ്നനാം ഭാർഗ്ഗവീനായകൻ പാർത്ഥവക്ത്രാംബുജം പാർത്തുമായാവശാ ലാർത്തഭാവം നടിച്ചൊന്നരുളീടിനാൻ കൊള്ളാമെടൊചൊന്നഭാഷിതം കൂറെന്ന തെള്ളോളവും നിനക്കില്ലിതെന്തർജ്ജുന വല്ലാതിനിയ്ക്കും വലച്ചിലുണ്ടിങ്ങുഞാ നുല്ലാസമില്ലാതിരുന്നുപോയാകയാൽ ഒന്നിനും പാത്രമല്ലൊട്ടുനേരത്തേയ്ക്കു നിന്നിലേറും പ്രിയം നില്ക്ക കൊണ്ടല്ലഹോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/3&oldid=160877" എന്ന താളിൽനിന്ന് ശേഖരിച്ചത്