താൾ:Jaimineeaswamedham 2 part.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 761

എങ്ങിനെയതുംവണ്ണംസ്തബ്ധയായല്പംനേര
മങ്ങിനെനിന്നട്ടുടൻബാഷ്പവാരിയുംവാർത്തു
രോദനംചെയ്തീടിനാളെന്തിതിൽപ്പരംമനോ
ഭേദനംമൽപുത്രനീയാപത്തിലായാനെല്ലോ
ജീവനോടൊന്നിച്ചല്ലീവീണതുംകിടന്നതു
മേവനോടിക്കാലമിസ്സങ്കടംചൊല്ലീടേണ്ടു
പാലകൻകൃപാലുവാംവാത്മീകിമഹർഷിയും
ബാലകൻകുശന്താനുമില്ലിപ്പൊഴെന്നായല്ലോ
ശക്തനാംകുശൻവരുവോളവുംമരിയ്ക്കാതെ
മുഗ്ദ്ധനാംലവൻബാലൻജീവിതംധരിയ്ക്കട്ടെ
എപ്പൊഴുംമനോവാക്യകർമ്മങ്ങളാലെമാനി
ച്ചുല്പലേക്ഷണനാകുംരാമഭദ്രനെത്തന്നെ
പ്രത്യയത്തോടുംസേവിച്ചീടുമെൻമഹത്തായ
സത്യചാരിത്രംകൊണ്ടീമോഹമൂഢനാംലവൻ
ബുദ്ധനാകട്ടെവിപനമുക്തനായ്ബലപ്പെട്ടു
യുദ്ധചത്വരെയശോയുക്തനായ്ജയിയ്ക്കട്ടെ
ഹാപുത്രരമ്യാകൃതെനീയേകനായിച്ചെന്നീ
യാപത്തിലായിട്ടേറ്റമാർത്തിയിൽപെട്ടോകഷ്ടം
തിങ്കളോടൊത്തീടുന്നനിന്നുടെമുഖാംബുജ
ത്തിങ്കലേററല്ലോരിപുക്രൂരമാർഗ്ഗണവ്രണം
പുത്തനാംശിരീഷത്തിൻപൂവുപോലിരിയ്ക്കുംനിൻ
മുഗ്ദ്ധമാംശരീരവുംമൂർച്ചയുള്ളസ്ത്രങ്ങളാൽ
കൃത്തമായൊലിയ്ക്കുന്നരക്തമാംജലംകൊണ്ടു
സിക്തമായെന്നോശിവചിന്തിയ്ക്കിൽസഹിയ്ക്കുമോ
കണ്ടകായ്കനിവൃന്ദംകന്ദമീവകതിന്നും
കൊണ്ടഹോബലംകെട്ടമട്ടിലീക്കാട്ടിൽതന്നെ
വർത്തിച്ചുവർദ്ധിച്ചുപന്ത്രണ്ടോളമാകുംവയ
സ്സൊത്തിട്ടുകാണുംകളിക്കുട്ടിയാമെമ്പുത്രനെ
ശക്തിയ്ക്കുചേരുംശാല്യന്നാജ്യാദിസമ്പന്നയാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/251&oldid=160850" എന്ന താളിൽനിന്ന് ശേഖരിച്ചത്