14 മുതൽ ആറു വയസ്സു തികയുന്നതുവരെ ഏതെങ്കിലും ഒരു സമയത്തു മതത്തെ വെളിപ്പെടുത്തുന്നവയായ ഉടുപ്പും ചരടും ധരിപ്പിക്കുക എന്ന ക്രിയ നടത്തേണ്ടതാണു. ഈ ക്രിയ നടത്തുമ്പോൾ ഈകുട്ടി ചൊല്ലേണ്ടതായ പല സത്യ വാചകങ്ങൾ ഉണ്ട്, കുട്ടിക്കു സംസാരിക്കാൻ തക്ക പ്രായമായിട്ടില്ലെങ്കിൽ കുട്ടിയെ തൊട്ടുകൊണ്ടു കുട്ടിക്കുവേണ്ടി വേറൊരാൾ ഇതു ചെയ്താൽ മതിയാകും. പാഴ്സികളുടെ മതസ്ഥാപകനായ സൊറംസ്റ്ററുടെ നിയമം, ആണായാലും പെണ്ണായാലും പതിനഞ്ചുവയസ്സിനു മുമ്പിൽ വിവാഹം കഴിപ്പിക്കരുതെന്നാകുന്നു. എന്നാൽ പാഴ്സികളുടെ ഇൻഡ്യായിലെ താമസത്തിന്റെ ഫലമായി ബാലവിവാഹം ഇടക്കാലത്ത് അവരിൽ കടന്നു കൂടീട്ടുണ്ടായിരുന്നു എങ്കിലും അവരുടെ അടുത്ത കാലത്തെ ശ്രമത്തിന്റെ ഫലമായി ഇപ്പോൾ അതു നിറുത്തൽ ചെയ്തിരിക്കുന്നു. ഇപ്പോൾ സാധാരണ സ്ത്രീക്കു 15 വയസ്സും പുരുഷനു 20 വയസ്സുമായല്ലാതെ ഇവരുടെ ഇടയിൽ വിവാഹം നടക്കുന്നില്ല.
വിദ്യാഭ്യാസം കുറഞ്ഞിട്ടുള്ളവരുടെ ഇടയിൽ കുട്ടികൾ ജനി ക്കുമ്പോഴും വിവാഹം ചെയ്യിക്കുമ്പൊഴും ജ്യോതിഷക്കാരോട് ആലോചിക്കുക ഇപ്പൊഴും പതിവാണു. ഒരു വിവാഹം പറയുന്നതിനു ആരംഭിക്കുമ്പോൾ തന്നെ പുരുഷന്റെയും സ്ത്രീയുടെയും ജാതകങ്ങൾ പരിശോധിപ്പിക്കുന്നു. വിവാഹത്തിനു മറ്റെല്ലാ സൗകര്യങ്ങളും യോജിച്ചിരുന്നാലും ജ്യോതിഷക്കാരൻ കൊള്ളു കയില്ലെന്നു പറഞ്ഞാൽ ആ ഏക കാരണത്താൽ ഇതു മാറിപ്പോകുമെന്നുള്ളതു തീർച്ചയാണു.
വിവാഹസമ്പ്രദായം.
ജ്യോതിഷക്കാരൻ ജാതകം നോക്കി വിവാഹത്തിനനുകൂലമായി
അഭിപ്രായപ്പെടുന്ന പക്ഷം അത് ആഘോഷിക്കുന്നതിനായി
ഒരു തീയതി നിശ്ചയിക്കുന്നു. വിവാഹമുഹൂർത്തങ്ങൾ സാധാരണ
യായി രാത്രിയിലാണു പതിവ്. പരസ്പരം അഭിമുഖീകരി ക്കത്തക്കവിധത്തിൽ രണ്ടു കസേര ഇടുകയും ഈ കസേരകളുടെ മദ്ധ്യത്തിലായി വധുവരന്മാർ തമ്മിൽ കാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |