താൾ:Indiayile Ithihasa Kadhakal.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സീതാ പരിത്യാഗം.

ഇങ്ങനെ ആശ്വസിപ്പിച്ചു ബ്രഹ്മാവു സത്യലോകത്തിലേക്കു പോയി. കാലക്രമത്തിൽ രാമനും അനുജന്മാരും വൈകുണ്ഠത്തി പോയി.

എത്രയോ മഹിമയുള്ള വൈകുണ്ഠം വിട്ടു ഭൂമിയിൽ ജനിക്കുന്നതു വിഷ്ണു പിന്നെ ഒരു മഹാക്ലേശം തന്നെ. ലോകത്തെ രക്ഷിക്കുന്നതു സ്വധർമ്മം ആകയാൽ വിഷ്ണു ഭൂമിയിൽ അവതരിച്ചു. തനിക്കു ലോകത്തിന്റെ അതിരറ്റ കൃപയുള്ളതുകൊണ്ടു വിഷ്ണു കഷ്ടങ്ങൾ എത്രയോ സഹിച്ചു ലോകകണ്ടുകനായ രാവണനെ വധിച്ചു. എന്നാൽ രാമന്റെ അവതാര കാർയ്യങ്ങളെ നിർവഹിക്കുന്നതിന് സഹായിച്ചതു ആരായിരുന്നു? അത് അദ്ദേഹത്തിന്റെ പ്രാണപ്രിയയായ സീതതന്നെ. ഒരു നോക്കു കൊണ്ടൂ ജഗത്തിനെ ധന്യമാക്കുന്ന മഹാലക്ഷ്മി ശ്രീ വൈകുണ്ഠത്തിലെ പരമാനന്ദത്തെ ഉപേക്ഷിച്ചു ഭൂമിയിൽ ജനിച്ച് ഒരു പ്രാകൃത സ്രീ യെ പോലെ കഷ്ടങ്ങൾ സഹിച്ചു. രാവണൻ ചെയ്ത അപമാനങ്ങളേയും ഭീഷ്ണികളേയും ഉപദ്രവങ്ങളേയും ക്ഷമയോടെ സഹിച്ചുവല്ലോ. ഭർത്താവിനെ ധ്യാനിച്ചു അന്നപാനങ്ങളെ തൊടാതെ ശീതം, വാതം, ആതപം മുതലായ ദുഃഖങ്ങളെ അശൊകവൃക്ഷത്തിൻ ചുവട്ടിൽ ഇരുന്നു സഹിച്ചു ക്സ്ടപ്പെട്ടില്ല. ഭർത്താവല്ലാതെ പവേറെ പ്രീതിവസ്തു ഇല്ലെന്നു വിശ്വസിക്കുന്ന‌വർക്ക് ഈ വിധം ദുഃഖമാണു പരമാനന്ദം. അല്ലെങ്കിൽ കൻൽ കോരി ആരാനും തലയിൽ ഇടുമോ?

തന്റെ ഭർത്താവിനെ സഹായിക്കുന്നതു ഭാർയ്യയുടെ ധർമ്മമാണ്. ഭാർയ്യ ഭർത്താവിന്റെ സുഹൃത്തായിരിക്കേണം. വിവാഹത്തിങ്കൽ ഭാർയ്യഭർത്താക്കന്മാരുടെ സഖ്യം നഖമാംസം പോലെ അഭെദ്യമാണെന്നു കാണിപ്പാൻ ബ്രാഹ്മണ കന്യകമാരെ സപ്തപദീ നടത്തുന്നു. ഏഴു അടി ഒന്നിച്ചു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/36&oldid=160728" എന്ന താളിൽനിന്ന് ശേഖരിച്ചത്