താൾ:History of Kerala Third Edition Book Name History.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര

കേരളത്തിന്റെ ചെറുപ്പത്തിന്നടുത്ത വലുപ്പമല്ല അതിന്റെ ചരിത്രത്തിന്നുള്ളതെന്നു കാട്ടിക്കൊടുക്കുക മാത്രമേ ഈ ചെറിയ പുസ്തകംകൊണ്ടു വിചാരിച്ചിട്ടുള്ളൂ. വിഷയത്തിന്റെ പരപ്പിനടുത്ത വിസ്താരവും ഉപന്യാസങ്ങൾക്കാകെക്കൂടിയുള്ള ബന്ധവും കാൎയ്യമായിട്ടിവിടെ കരുതീട്ടില്ല.

കാലംകൊണ്ടു കേരളഭാഷയ്ക്കുണ്ടായിട്ടുള്ള തളൎച്ചയും വളൎച്ചയുമറിവാൻ പഴയ ഭാഷാരീതി കാണിച്ചുകൊടുക്കുന്നത് ഉപകാരമായിരിയ്ക്കുമെങ്കിൽ അതുതീരെ വേണ്ടെന്നും വെച്ചിട്ടില്ല.

പുസ്തകത്തിന്റെ ആകൃതിയും അച്ചടിയുടെ രീതിയും വ്യവസ്ഥപ്പെടുത്തി അമ്മാതിരി പുസ്തകങ്ങളെ ഒരേ ഒരു പേരുകൊണ്ടു കുറിക്കുന്നതു സൌകൎയ്യമായിരിക്കുമെന്നു തോന്നുകയാലാണ് ഇതിന്നും ഇതിന്റെ അനുഗാമികളായ പുസ്തകങ്ങൾക്കും "മംഗളമാല" എന്ന കൂട്ടപ്പേരു കല്പിയ്ക്കുവാൻ തീൎച്ചയാക്കിയത്.


ഗ്രന്ഥകാരൻ.