തമ്മിൽ അധികാരമോഹം കൊണ്ടു സ്പൎദ്ധ മുഴുത്ത് അന്യോന്യം ഛിദ്രം തുടങ്ങുക കാരണം കേരളത്തിലെങ്ങും സമാധാനമില്ലാതായി.
ഇവരിൽ പിൻ ബലം കൂടാതെ തനിച്ച് തന്റെ ശത്രുക്കളോട് എതിർക്കുവാൻ ശക്തിയില്ലാത്തവർ സ്ഥാനമാനം കൊണ്ടും സ്വത്തു കൊണ്ടും കരബലം കൊണ്ടും പ്രബലന്മാരായ തൃപ്പാപ്പിയൂർ സ്വരൂപം, നെടുവിരുന്ന് സ്വരൂപം, പെരുമ്പടപ്പ് സ്വരൂപം എന്നീ മൂന്നു സ്വരൂപങ്ങളിലുള്ള രാജാക്കന്മാരിൽ ആരെ എങ്കിലും ആശ്രയിച്ച് ജയപ്രാപ്തി വരുന്ന സമയം കിട്ടുന്നതിലോഹരി സഹായിച്ചതിന്നു പ്രതിഫലമായി കൊടുത്തുവന്നിരുന്നു. ഈ പ്രതിഫലത്തിലുള്ള പ്രതിപത്തി പ്രധാനപ്പെട്ട മൂന്നു സ്വരൂപവും തമ്മിൽ പല ഏറ്റങ്ങൾക്കും കാരണമായിത്തീൎന്നു.
ഇതിൽ കൊച്ചി സ്വരൂപമായ പെരുമ്പടപ്പു സ്വരൂപവും കോഴിക്കോട്ടു സ്വരൂപമായ നെടുവിരുപ്പുസ്വരൂപവും അന്യന്മാരെ സഹായിക്കുക എന്ന നില വിട്ടു പരസ്പരം ബദ്ധവൈരികളായി എതിൎക്കുവാൻ തുടങ്ങി. ഇവർ തമ്മിലുള്ള തിരക്ക് എന്നുമുതൽക്കാണ് തുടങ്ങിയതെന്നു നല്ല നിശ്ചയമില്ല. ടിപ്പുസുൽത്താന്റെ കലാപം കഴിഞ്ഞു ബ്രിട്ടീഷ്