താൾ:Harishchandran 1925.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46 39 നാലാമദ്ധ്യായം

മോഹനാംഗിമാരായ ആ മോഹിനിമാർ‌ വിശേഷപ്പെട്ട വസ്ത്രാഭരണങ്ങളോടും കുറിക്കൂട്ടുകളോടും കൂടി, കാണുന്നവരുടെ കണ്ണും കരളും കവരുമാറുള്ള മോടിയിൽ, പരിമളഭരം വീശിക്കൊണ്ട് ഹരിശ്ചന്ദ്രന്റെസമീപത്തേയ്ക്കു പുറപ്പെട്ടു. അവർ തമ്മിൽ തമ്മിൽ ഓരോ നേരമ്പോക്കുകൾ പറഞ്ഞും ചിരിച്ചും കളിച്ചും ഹരിശ്ചന്ദ്രന്റെ സമീപത്തിൽ എത്തി. അദ്ദേഹത്തിന്റെ അസാധാരണമായ രൂപസൌന്ദര്യം കണ്ടപ്പോൾ ആ മോഹിമാർക്കു അദ്ദേഹവുമായി ക്രീഡാസുഖം അനുഭവിക്കണമെന്നുള്ള അഭിലാഷം കലശലായി. അപ്പോഴയ്ക്കും ആ വനസ്ഥലിയിൽ വിശ്വാമിത്രന്റെ ധ്യാനമനുസരിച്ച് കാമദേവനും വസന്തവും ആവിർഭവിച്ചു. നിരക്കെ പൂത്തു നില്ക്കുന്ന വൃക്ഷലതാദികളും അവയിൽവന്നു തേൻകുടിച്ചു മധുരമായ ഝങ്കാരം മുഴക്കുന്ന വണ്ടുകളും പഞ്ചമരാഗത്തിൽ കൂകുന്ന കുയിലുകലും ആ വനപ്രദേശത്തിലുള്ളവരുടെ ഹൃദയത്തിൽ കാമവികാരത്തെ ഉളവാക്കി. ഇങ്ങിനെയുള്ള സമയത്ത് ചണ്ഡാലിമാരായ മോഹിനിമാർ വീണയും കയ്യിലെടുത്തു കർണ്ണാനന്ദകരങ്ങളായ ചില പാട്ടുകൾ പാടി മഹാരാജാവിനെ സ്തുതിച്ചു. അതു കേട്ടു ഹരിശ്ചന്ദ്രൻ പ്രസന്നനായി "നിങ്ങൾ ആരാണ്? ഇവിടെ എന്തിനായിട്ടാണു വന്നിരിക്കുന്നത്" എന്നു ചോദിച്ചു. മോഹിനി-( ലജ്ജയോടുകൂടി ) ഞങ്ങൾ ചണ്ഡാലികളാണ്. ഞങ്ങളുടെ ജനനവും താമസവും വനത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/46&oldid=160661" എന്ന താളിൽനിന്ന് ശേഖരിച്ചത്