താൾ:Harishchandran 1925.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവര "ഹരിശ്ചന്ദ്രൻ "എന്നു പേരായ ഈ ചെറുപുസ്തകം സാക്ഷാൽ ഹരിശ്ചന്ദ്രമഹാരാജാവിന്റെ സംക്ഷിപ്തമായ ഒരു ചരിത്രമാകുന്നു.പുരാണങ്ങൾ ,കിളിപ്പാട്ടുകൾ,തുള്ളപ്പാട്ടുകൾ മുതലായവയെ ആധാരമാക്കിയും,എന്നാൽ അവയിലൊന്നിനെയും അതേനിലയിൽ അനുകരിക്കാതേയുമാണ് ഇതിലെ കഥകൾ സംഗ്രഹിച്ചിട്ടുള്ളത്.ഹരിശ്ചന്ദ്രന്റെ കഥ ഓരോ ഗ്രന്ഥങ്ങളിൽ ഓരോ പ്രകാരമാ​യിട്ടാണ് കാണുന്നത് .അതുകൊണ്ടാണ് ഒരു ഗ്രന്ഥത്തെയും'അപ്പടി'എടുക്കാതിരുന്നത്

"സത്യാന്നാസ്തി പരോ ധർമ്മ:","സത്യം ജയതി നാനൃതം"എന്നുതുടങ്ങിയ അഭിയുക്തവചനങ്ങളാൽസിദ്ധമായ പ്രകാരം സത്യം എന്ന ധർമ്മത്തിന്നു മറ്റുള്ള സർവധർമ്മങ്ങളേക്കാൾ ഉൽകർഷാധിക്യമുണ്ടെന്നുള്ള സംഗതിയാണ് ഹരിശ്ചന്ദ്രന്റെ കഥയിൽ നിന്നു പഠിക്കുവാനുള്ളത്. വിശ്വാമിത്രരുടെമായാപ്രയോഗങ്ങൾനിമിത്തം ദുസ്സഹങ്ങളായ നിരവധി ദുഃഖങ്ങൾ ഹരിശ്ചന്ദ്രൻ അനുഭവിച്ചത് സത്യധർമ്മത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ്.ആ ദുഃഖാനുഭവങ്ങൾകൊണ്ടു് അദ്ദേഹത്തിന് പൂർവാധികമായ ഈശ്വരപ്രീതിയും സുഖവും മാന്യപദവിയും സിദ്ധിക്കുകയും ചെയ്തു.അതുകൊണ്ടു എന്താപത്തുകൾ വന്നാലും സത്യത്തെ കൈവിടരുതെന്നാണ് ഈ കഥയിൽ നിന്നും പഠിക്കുവാനുള്ള വലിയ പാഠം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/4&oldid=160654" എന്ന താളിൽനിന്ന് ശേഖരിച്ചത്