താൾ:Harishchandran 1925.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

39 32 ഹരിശ്ചന്ദ്രൻ

            ളടക്കമെന്നിയെനടക്കുമാനകൾ 
           തുടങ്ങിയിങ്ങിനെമൃഗങ്ങളിൽപിടി
           തുടങ്ങിലീലകളൊടുങ്ങികേഴകൾ "
           ഇങ്ങിനെ തുടങ്ങിയ നായാട്ടിൽ വേടന്മാർ,
          "ഒക്കച്ചാടിക്കാടുതകർത്തും 
           ബദ്ധപ്പെട്ടുനടന്നുതിമിർത്തും 
           ചാടിവരുന്നമൃഗങ്ങളെയെല്ലാം 
           കുത്തിക്കൊന്നുകളിച്ചുപുളച്ചും 
           ചത്തമൃഗത്തെക്കെട്ടിയെടുത്തും 
           മത്തഗജത്തെച്ചെന്നു തടുത്തും'

മറ്റും കാണിച്ച പരാക്രമങ്ങൾ അവർണ്ണനീയമാണ് . അത്ഭുതവരാഹം.

ഇപ്രകാരമുള്ള നായാട്ടിൽ വേടന്മാരുടെ കുന്തംകൊണ്ടുള്ള കുത്തിനും ,പടയാളികളുടെ വാൾകൊണ്ടുള്ള വെട്ടിന്നും ,രാജാവിന്റെ ലക്ഷ്യം പ്ഴയ്ക്കാതെകണ്ടുള്ള ശരത്തിന്നും ഇരയായി അനവധി ദുഷ്ടമൃഗങ്ങൾ ചത്തുപോയി . ശേഷമുള്ളവ ഭയപ്പെട്ടോടി വിശ്വാമിത്രൻ തപസ്സുചെയ്യുന്ന സ്ഥലത്തുചെന്ന് അഭയം പ്രാപിച്ചു.വിശ്വാമിത്രനാകട്ടെ, തന്റെ സൃഷ്ടികളായ മൃഗങ്ങൾക്കു രാജാവിൽനിന്നു നേരിട്ട പരാജയമറിഞ്ഞ് ക്രോധതാമ്രാക്ഷനായി, തന്റെ തപോബലംകൊണ്ടു അതിഭയങ്കരമൂർത്തിയായ ഒരു പന്നിയെ സൃഷ്ടിച്ച് ഹരിശ്ചന്ദ്രസംഹാരത്തിന്നായി അയച്ചു.സ്വർണ്ണനിറമായ ശരീരവും, വെള്ളിനിറമായ നഖങ്ങളും, പവിഴനിറമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/39&oldid=160653" എന്ന താളിൽനിന്ന് ശേഖരിച്ചത്