താൾ:Harishchandran 1925.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 ഹരിശ്ചന്ദ്രൻ മുതലായവരും വസിഷ്ഠനാരദാദികളായ മഹർഷിമാരും ഹരിശ്ചന്ദ്രനോടുംകൂടി അയോദ്ധ്യയിലേക്കു ഒരു ഘോഷയാത്രയായി പോയി പട്ടാഭിഷേകത്തിന്നു ശ്രമിച്ചു. കാശിയിലെ ശ്മശാനസ്ഥലത്തുതന്നെ ഹരിശ്ചന്ദ്രനോടുകൂടിയുണ്ടായിരുന്ന സതൃകീർത്തി അഭിഷേകസംഭാരങ്ങളെല്ലാം ഒരുക്കി. പുരവാസികൾ ആഹ്ളാദഭരിതരായി നഗരവും രാജധാനിയും കമനീയമയി അലങ്കരിച്ചു. ബ്രാഹ്മണരുടെ വേദദ്ധ്വനിയും,വൈദികന്മാരുടെ മന്ത്രദ്ധ്വനിയും , വൈതാളികന്മാരുടെ ഗാനസമ്മിളിതമായ സ്തതിയും, വേശ്രാസ്രീകളുടെ സംഗീതദ്ധ്വനിയും ,ഇടകലന്ന ആ രംഗത്തിൽ ശുഭമുഹൂർത്തത്തി ദേവേന്ദ്രൻ, ഗംഗാനദിയിലെ പാവനജലം കൊണ്ട് സിംഹാസനസ്ഥന്മാരായ ചന്ദ്രമതീഹരിശ്ചന്ദ്രന്മാരുടെ ശിരസ്സിൽ അഭിഷേകകർമ്മ നടത്തി ആ അവസരത്തിൽ വസിഷുമഹർഷി,
ഹരിശ്ചന്ദ്ര!ഭവത്സതൃ-
ധർമ്മമാംകനകോപലനം
പൂർവ്വാധികംവിളങ്ങുന്നൂ
വിശ്വാമിത്രാഗ്നിതപ്തമായ്.
ഭവാനുഭവൃമമലം
ഭവിപ്പൂതാകുമേലിലും
സർസൌഭാഗ്യങ്ങൾ
വർദ്ധിപ്പൂതാകസർവദാ
എന്നിങ്ങനെ അനുഗ്രഹിച്ചു. എല്ലാവരും യഥാസ്ഥാനം ഗമിക്കുകയും ചെയ്തു.

ശുഭം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/119&oldid=160621" എന്ന താളിൽനിന്ന് ശേഖരിച്ചത്