താൾ:Harishchandran 1925.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110 ഹരിശ്ചന്ദ്രൻ യമൻ പ്രത്യക്ഷമായത്.

ഇതിനെ തുടർന്ന് യമധർമ്മ രാജാവും ശിവന്റെ മുമ്പിൽ വന്ന് ഇങ്ങിനെ ബോധിപ്പിച്ചു--"സ്വാമിൻ! എനിക്കും ചിലതു തിരുമുമ്പാകെ ബോധിപ്പിക്കുവാനുണ്ട്. ഹരിശ്ചന്ദ്രന്നു ചണ്ഡാലദാസ്യം സംഭവിക്കാൻ പോകുന്നതായിക്കണ്ട്, ധർമ്മാത്മാവായ അദ്ദേഹത്തെ അശുദ്ധമാക്കാതെ കഴിക്കുവാനായി ഞാനാണ് ചണ്ഡാലവേഷം ധരിച്ച് ഇദ്ദേഹത്തെ വാങ്ങിയത്. ഇദ്ദേഹം പാർത്തിരുന്ന സ്ഥലം അശുദ്ധമായ ചുടലക്കാടല്ല; ഇതുപരിശുദ്ധമായ യാഗശാലയാണ്. ഇതാ ഇതിദ്ധേഹം എഴുതിത്തന്ന പത്രമാണ് " ഇങ്ങിനെ പറഞ്ഞ് ഹരിശ്ചന്ദ്രനിൽനിന്നു കിട്ടിയ വിക്രയപത്രം തിരുമുമ്പാകെ സമർപ്പിച്ചു.

ഒരത്ഭുതം. അഗ്നിഭഗവാനും യമധ൪മ്മരാജാവും സമ൪പ്പിച്ച പത്രങ്ങൾ ശ്രീപരമേശ്വരൻ എടുത്ത് ഹരിചന്ദ്രന്റെ കയ്യിൽ കൊടുത്തു. ആ പത്രങ്ങൾ താൻ മുൻപറഞ്ഞ ബ്രാഹ്മമണന്നും ചണ്ഡാലന്നും തന്റെ കയ്യക്ഷരത്തിൽ കൊടുത്തിരിക്കുന്നവയാണെന്നു കണ്ടു. അപ്പോളുണ്ടായ സന്തോഷം പോലെ ഒരു സന്തോഷവും കൃതാ൪ത്ഥതപോലെ കൃതാ൪ത്ഥതയും ഹരിചന്ദ്രന്ന് ഈ ജന്മത്തിൽ ഉണ്ടായിട്ടില്ല. പത്രം വായിച്ചുകഴിഞ്ഞപ്പോളുണ്ടായ അത്ഭുതം വാപാമഗോചരംതന്നെയായിരുന്നു. അപ്പോൾ,

ചുടലക്കളമതുയജനസ്ഥലമായ്, വിടപികൾ യാഗത്തണുകളായി, പിണമതിലുയരുംപുകയഥനെയ്യിൻ

മണമിയലുന്നൊരുഹോമപ്പുകയായ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/117&oldid=160619" എന്ന താളിൽനിന്ന് ശേഖരിച്ചത്