താൾ:Harishchandran 1925.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമദ്ധ്യായം ദേവന്മാരുടെ സാന്നിദ്ധ്യം

ഹരിശ്ചന്ദ്രൻ ചന്ദ്രമതിയെ വെട്ടാനൊരുങ്ങിയ സമയം ദേവലോകത്തിൽ നാരദാദിമഹർഷിമാരോടു കൂടിയിരിക്കുന്ന ദേവേന്ദ്രനോടു വസിഷ്ഠൻ പറഞ്ഞു ഹേ വാസവ!

ഹരിശ്ചന്ദ്രന്റെ സത്യം ഇതാ തെളിയുവാൻപോകുന്നു വിശ്വാമിത്രൻ ചെയ്ത വഞ്ചനകളെക്കൊണ്ടു അനേക സങ്കടങ്ങളനുഭവിച്ച ഹരിശ്ചന്ദ്രൻ തന്റെ ഭാര്യയെ തന്റെ കൈകൊണ്ടു വെട്ടുക എന്ന കഠിനകർമ്മവുംകൂടി സത്യത്തിനുവേണ്ടി ചെയ്വാനൊരുങ്ങിയിരിക്കുന്നു.ഇതോടകൂടി അദ്ദേഹത്തിന്റെ ആപത്തുകൾ അവസാനിക്കും.നമുക്കതു കാൺമാൻ പോവുകഇങ്ങിനെ വസിഷ്ഠൻ പറഞ്ഞപ്പോൾ ദേവേന്ദ്രൻ മുതലായവരും,നാരദൻ തുടങ്ങിയ മഹാഋഷിമാരുംകൂടി അവിട സന്നിഹിതരായി. കാശിനഗരത്തിലെ അന്തരീക്ഷം അദൃശ്യമൂർത്തികളായ ദേവൻമാരെ കൊണ്ടു നിറഞ്ഞു വിശ്വാമിത്രന്റെ അവസാനക്കയ്യ്

എടത്തെ കയ്യിൽ പാശബദ്ധയായ ചന്ദ്രമതിയും വലത്തെ കയ്യിൽ അവളെ വെട്ടാനുള്ള വാളുമായി ഹരിശ്ചന്ദ്രൻ

ശ്മശാനത്തിലെത്തിയപ്പോൾ വിശ്വാമിത്രൻ അവിടെ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു _










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/108&oldid=160609" എന്ന താളിൽനിന്ന് ശേഖരിച്ചത്