താൾ:Harishchandran 1925.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എഴാമദ്ധ്യയം 99 ന്ത്രിയെ അയച്ചു പരിശോധിപ്പിക്കയും, മന്ത്രി കൊണ്ടു വന്ന അടയാളവും ഭൃത്യന്മാർ ഹാജരാക്കിയ അടയാളവും ഒന്നായി കണ്ടപ്പോൾ അതു ചന്ദ്രമതിയുടെ അടിയുമായി തട്ടിച്ചുനോക്കുകയും, ചന്ദ്രമതി കുറ്റം ചെയ്തുവെന്ന് കണ്ട് ആ സ്ത്രിയെ വെട്ടികൊല്ലുവാൻ വിധിക്കുകയും ചെയ്തു.

ആ നഗരത്തിലെ കൊലയാളിത്തലവൻ വീരബാഹു എന്ന ചണ്ഡാലനാണ് കൊലക്കുറ്റം ചെയ്തവരെ നഗരത്തിനു പുറത്തുള്ള ശ്മശാനത്തിൽ കൊണ്ടുപോയി കൊല്ലേണ്ടത് വീരബാഹുവിന്റെ കൃത്യമാണ്. അതിന്നു ചില അവകാശങ്ങളും പദവികളുമെല്ലാം വീരബാഹുവിന്നുണ്ട്. രാജസചിവന്മാർ ഈ വീരബാഹുവിനെ തിരുമുമ്പാകെ കൊണ്ടുവന്നു. വീരബാഹു തന്റെ പുതിയ ശ്മശാനാദ്ധ്യക്ഷനായ ഹരിശ്ചന്ദ്രനേയും കൂട്ടിക്കൊണ്ടുവന്നു. വിവരം പറഞ്ഞ് ചന്ദ്രമതിയെ വെട്ടി‌ക്കൊൽവാൻ കൽപിക്കയും വെട്ടുന്നതിനുള്ള വാൾ കൽപിച്ചുകൊടുക്കുകയും ചെയ്ത് കുറ്റക്കാരിയെ അവന്റെ കയ്യിൽ ഏൽപിച്ചു. അവനാകട്ടേ ആ കർമ്മം നടത്തുവാ൯ ഹരിശ്ചന്ദ്രനെ ഏല്പിച്ച് പുള്ളിയോടുംകൂടി വാൾ ഹരിശ്ചന്ദ്രന്റെ കയ്യിൽ കൊടുത്തു പുളളിയെ കെട്ടുന്നതിനായി ഒരു കയറും കൊടുത്തൂ. ഹരിശ്ചന്ദ്രന്റെ എടത്തെ കൈകൊണ്ട് ചന്ദ്രമതിയെ കയറിട്ടു പിടിച്ച് വലത്തെ കയ്യിൽ അവളെ വെട്ടാനുളള വാളുമായി ശ്മശാന സ്ഥലത്തേക്കു നടന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/106&oldid=160607" എന്ന താളിൽനിന്ന് ശേഖരിച്ചത്