താൾ:Hamlet Nadakam 1896.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം 5 രംഗം 2


ഹാം- ആയാളെത്തന്നെ.

ഓസ- എനിക്കറിയാം, നിങ്ങൾ അറിവില്ലാത്തവരല്ല!

ഹാം- താനങ്ങിനെയാവാനെനിക്കു മോഹമുണ്ട. എങ്കിലും അങ്ങിനെയായാൽ എനിക്കു വളരെ സമ്മതമാവില്ല. ആട്ടേ-

ഓസ-ലേട്ടീസ്സ എത്ര യോഗ്യനാണെന്നു നിങ്ങൾക്കു നിശ്ചയമില്ലായ്കയില്ല.

ഹാം- യോഗ്യതയിൽ ആയാളോടു സദൃശ്യപ്പെടുത്തിയെങ്കിലോ എന്നു പേടിച്ചു.ഞാനതു സമ്മതിക്കുന്നില്ല. ഒരാളെ നല്ലവണ്ണം അറിയുന്നത അവനവനെത്തന്നെ അറിയുകയാണ.

ഓസ- ആയാളുടെ ആയുധവിദ്യയിലുള്ള യോഗ്യതയാണ ഞാനുദ്ദേശിക്കുന്നത സാധാരണ ജനങ്ങളുടെ അഭിപ്രായം ഇയ്യാളെപ്പോലെ ആരും ഇല്ലെന്നാണ.

ഹാം- എന്താ ആയാളുടെ ആയുധം.

ഓസ- വാളും കട്ടാരവും.

ഹാം- അതാണയാളുടെ രണ്ട ആയുധം? ആട്ടെ നല്ലതു തന്നെ.

ഓസ- രാജാവ്- ആയാളായിട്ട ബാർബറിക്കുതിരകളെ വാതു വെച്ചിട്ടുണ്ട. അതിന്നു പകരം ആയാൾ ആറു പ്രാൻസ്സു വാളുകളും കട്ടാരവും.

ഹാം- അതാണയാളുടെ രണ്ടു ആയുധം? ആട്ടെ നല്ലതു തന്നെ .

ഓസ- രാജാവ, ആയാളായിട്ട ആറ ബാർബറിക്കുതിരകളെവാതു വെച്ചിട്ടുണ്ട. അതിന്നു പകരം ആയാൾ ആറ പ്രാൻസ്സു വാളുകളും കട്ടാരങ്ങളും, അവയുടെ പൊടിപ്പ പട്ട മുതലായ കോപ്പുകളും കൊടുപ്പാനേറ്റിട്ടുണ്ട. മൂന്നു വാഹനങ്ങൾ കാഴ്ചയിൽ വളരെ മോഹം തോന്നുന്നവയും പിടികൾക്കു യോജിച്ചവയും വളരെ ലളിതങ്ങളും മേൽതരം ആ കൃതിയിലുള്ളവയുമാണ.

ഹാം- എന്തിനെ ആണ വാഹനം എന്നു പറയുന്നത?

ഹൊ- സകല വിവരണവും അറിയുന്നതിനു മുമ്പായി ഒരു വ്യാഖ്യാനം വേണ്ടി വരുമെന്നു ഞാൻ മനസ്സിലാക്കി.

ഓസ- വാഹനം പൊടിപ്പാണ.

ഹാം- നമ്മുടെ കൂടെ വലിയ തോക്കുകൊണ്ടു നടപ്പാൻ കഴിയുമെങ്കിൽ വക്ക അധികം യോജിച്ചിരിക്കും- അതുവ

22
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/175&oldid=160528" എന്ന താളിൽനിന്ന് ശേഖരിച്ചത്