താൾ:GkVI22e.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അംശം

സഭാകൎമ്മങ്ങൾ.

1. സ്നാനം.

൧. സഭയിലുള്ള ശിശുസ്നാനം.
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും
നിങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ
രി. ൧൩, ൧൩.)

കൎത്താവിൽ സ്നേഹിക്കപ്പെടുന്നവരേ, നാം ഒത്തൊരുമിച്ചു
പ്രാൎത്ഥിച്ചുകൊണ്ടു ഈ ശിശുവിനെ (ക്കളെ) ദൈവത്തിൽ ഭര
മേല്പിപ്പാനും ഇതിനു (ഇവൎക്കു) കൎത്താവായ യേശു ക്രിസ്തുവി
ന്റെ കല്പനപ്രകാരം സ്നാനം കൊടുപ്പാനും ഇവിടെ ഒരുങ്ങിയി
രിക്കുന്നു.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശു ക്രിസ്തു സ്നാന
ത്തെച്ചൊല്ലി തന്റെ അപോസ്തലരോടു കല്പിച്ചതും വാഗ്ദത്തം
ചെയ്തതും വായിച്ചുകൊൾക.

മത്തായി ൨൮ ആമതിൽ അവൻ പറയുന്നിതു: സ്വൎഗ്ഗത്തി
ലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കു
ന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ പരിശു
ദ്ധാത്മാവു എന്നീനാമത്തിലേക്കു സ്നാനപ്പെടുത്തിയും ഞാൻ
നിങ്ങളോടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദേ
ശിച്ചും ഇങ്ങിനെ സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.
ഞാനൊ ഇതാ ലൊകാവസാനത്തോളം എല്ലാ നാളും നിങ്ങ
ളോടു കൂടെ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/98&oldid=195360" എന്ന താളിൽനിന്ന് ശേഖരിച്ചത്