താൾ:GkVI22e.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 സ്ഥിരീകരണത്തിനുള്ള ഉപദേശം.

൩൩. ചോ. ഈ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പുകാരൻ എന്നു പറവാന്തക്ക
വണ്ണം അവൻ നിനക്കായി എന്തു ചെയ്തു, എന്തു അനുഭവിച്ചു?

ഉ. ഒന്നാമതു അവൻ എനിക്കു വേണ്ടി സകലവേദധൎമ്മ
ത്തെയും നിവൃത്തിച്ചു. പിന്നെ എനിക്കു വേണ്ടി ക്രൂശിന്റെ ക
ഷ്ടമരണങ്ങളെയും അനുഭവിച്ചു. നമ്മുടെ പിഴകൾ നിമിത്തം
ഏൽപ്പിക്കപ്പെട്ടും നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും
ഇരിക്കുന്നു. (റോമ. ൪, ൨൫)

൩൪. ചോ. ഈ അനുസരണത്താലും കഷ്ടത്താലും ക്രിസ്തു നിനക്കായി എന്തെ
ല്ലാം സമ്പാദിച്ചതു?

ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാരിച്ചു എ
ന്റെ സകല പാപങ്ങളെയും ക്ഷമിച്ചു വിടുന്നതും, എന്നെ ന
ല്ലവൻ എന്നും നീതിമാൻ എന്നും പ്രിയമകൻ എന്നും കൈ
ക്കൊള്ളുന്നതും, എന്നേക്കുമുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കു
ന്നതും തന്നെ അവൻ എനിക്കായി സമ്പാദിച്ചിട്ടുള്ളതാകുന്നു.

൩൫. ചോ. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നിനക്കു യോഗ്യത
എങ്ങിനേ വരുന്നു?

ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ അത്രെ.

൩൬. ചോ. സത്യവിശ്വാസം എന്താകുന്നു?

ഉ. ദൈവം യേശുവിന്റെ പുണ്യമാഹാത്മ്യം വിചാരിച്ചു
എന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ ആക്കുകയും എന്നേ
ക്കും രക്ഷിക്കയും ചെയ്യും എന്നു അവനെ ഇളകാതെ ആശ്രയി
ക്കുന്നതു തന്നെ. ദൈവം ലോകത്തെ സ്നേഹിച്ച വിധമാവിതു:
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ ഏവ
നും നശിച്ചുപോകാതെ നിത്യജീവനുള്ളവൻ ആകേണ്ടതിന്നു അ
വനെ തരുവോളം തന്നെ സ്നേഹിച്ചതു. (യോഹ. ൩. ൧൬)

൩൭. ചോ. യേശുക്രിസ്തുവിൽ വിശ്വസിപ്പാൻ നിന്നിൽ തന്നെ പ്രാപ്തിയു
ണ്ടോ?

ഉ. അതിന്നായി ഒരു മനുഷ്യന്നും ശക്തി പോരാ. പരിശു
ദ്ധാത്മാവിലല്ലാതെ യേശു കൎത്താവെന്നു പറവാൻ ആൎക്കും കഴി
കയില്ല. (൧ കൊരി. ൧൨, ൩.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/210&oldid=195608" എന്ന താളിൽനിന്ന് ശേഖരിച്ചത്