താൾ:GkVI22d.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 85

എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മിണ്ടാതെ നിന്നു. മഹാപു
രോഹിതർ ശാസ്ത്രികൾ മുതലായ ജനമൂപ്പന്മാർ: നീ ക്രിസ്തു എങ്കിൽ
ഞങ്ങളോടു പറ! എന്നു ചൊല്ലിയാറെ യേശു: നിങ്ങളോടു പറഞ്ഞാ
ലും, നിങ്ങൾ വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാലും, എന്നോടു
ഉത്തരം ചൊല്ലുകയില്ല വിട്ടയക്കയും ഇല്ല, എന്നു പറഞ്ഞു. മഹാ
പുരോഹിതൻ അവനോടു ചൊല്ലിയതു: അനുഗ്രഹിക്കപ്പെട്ട ദൈ
വത്തിന്റെ പുത്രനായ ക്രിസ്തു നീ തന്നെയോ? എന്നു ഞങ്ങളോടു
പറയേണ്ടതിന്നു ഞാൻ ജീവനുള്ള ദൈവത്തെ ആണയിട്ടു നിന്നോ
ടു ചോദിക്കുന്നു. അവനോടു യേശു: നീ പറഞ്ഞുവല്ലൊ, ഞാൻ
ആകുന്നു! ശേഷം ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഇതു മുതൽ
മനുഷ്യപുത്രൻ സൎവ്വശക്തിയുടെ വലഭാഗത്തിരിക്കുന്നതും, വാന
ത്തിൻ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും, എന്നു പറ
ഞ്ഞു. ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇവൻ
ദൈവദൂഷണം പറഞ്ഞു, ഇനി സാക്ഷികളെ കൊണ്ടു നമുക്കു എ
ന്തു ആവശ്യം? ഇതാ അവന്റെ ദൂഷണം ഇപ്പോൾ കേട്ടുവല്ലൊ!
നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ എല്ലാ
വരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു. (മ. മാ. ലൂ.)

ശിമോൻ പേത്രനോ തീ കാഞ്ഞു നില്ക്കുമ്പോൾ, ഒരു ബാല്യക്കാ
രത്തി വന്നു. സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ള
വനത്രെ, എന്നു പറഞ്ഞു തുടങ്ങി. നീയും അവന്റെ ശിഷ്യരിൽ
ഒരുത്തൻ അല്ലയോ? എന്നു ചിലർ അവനോടു പറഞ്ഞാറെ: അല്ല
ഞാൻ അവനെ അറിയുന്നില്ല, എന്നു ആണയിട്ടും തള്ളിപ്പറഞ്ഞു.
കുറയ പിന്നെതിൽ അരികെ നില്ക്കുന്നവർ അടുത്തു വന്നു പേത്ര
നോടു; നീ അവരുടെ കൂട്ടത്തിൽ ആകുന്നു സത്യം; ഗലീലക്കാരൻ
തന്നെ, നിന്റെ ഉച്ചാരണം കൂടെ നിന്നെ വെളിവാക്കുന്നുവല്ലോ,
എന്നു പറഞ്ഞു. അപ്പോൾ ആ മനുഷ്യനെ അറിയുന്നില്ല, എന്നു
പ്രാകുവാനും സത്യം ചെയ്വാനും തുടങ്ങി. ഉടനെ പൂവൻകോഴി
രണ്ടാമതും കൂകി; കൎത്താവു തിരിഞ്ഞു പേത്രനെ ഒന്നു നോക്കുകയും
ചെയ്തു. പേത്രനും: കോഴി രണ്ടു കുറി കൂകും മുമ്പെ, നീ മൂന്നുവട്ടം
എന്നെ തള്ളിപ്പറയും. എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ
ഓൎത്തു, പുറപ്പെട്ടു കൈപ്പോടെ കരകയും ചെയ്തു. (യൊ. മ. മാ. ലൂ.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/97&oldid=185949" എന്ന താളിൽനിന്ന് ശേഖരിച്ചത്