താൾ:GkVI22d.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 കഷ്ടാനുഭവ ചരിത്രം.

എന്നതിന്നു: ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ, അവരോടു പറഞ്ഞിതു:
എങ്കിലോ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കുക, പൊക്കണ
വും അവ്വണ്ണം തന്നെ; ഇല്ലാത്തവൻ തന്റെ വസ്ത്രം വിറ്റു, വാൾ
കൊള്ളുകയും ചെയ്ക. ദ്രോഹികളോടും എണ്ണപ്പെട്ടു, എന്നു എഴുതി
യിരിക്കുന്നതും കൂടെ എന്നിൽ തികഞ്ഞു വരേണം, എന്നു ഞാൻ നി
ങ്ങളോടു പറയുന്നു സത്യം. കാരണം എന്നെ കുറിച്ചുള്ളവററിന്നു തി
കവുണ്ടു. അവർ: കൎത്താവേ, ഇവിടെ രണ്ടു വാൾ ഇതാ, എന്നു
ചൊല്ലിയാറെ: മതി, എന്നു അവരോടു പറഞ്ഞു. (മ. മാ. ലൂ.)

൩. ഗഥശെമനിലേ പോരാട്ടവും തോട്ടത്തിൽ
പിടി പെട്ടതും.

പിന്നെ അവർ സ്തോത്രം പാടി, യേശു ഏറിയോന്നു* പറഞ്ഞ
ശേഷം, അവൻ പുറപ്പെട്ടു മൎയ്യാദപ്രകാരം കിദ്രോൻ തോടിന്നു അക്ക
രെ ഒലിവമലക്കൽ തോട്ടം ഉള്ളതിൽ താൻ ശിഷ്യരുമായി കടന്നു. അ
പ്പോൾ യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ നിങ്ങൾ എ
ല്ലാവരും എങ്കൽ ഇടറിപ്പോകും, ഞാൻ ഇടയനെ വെട്ടും, കൂട്ടത്തി
ലെ ആടുകൾ ചിതറി പോകയുമാം, എന്നു എഴുതിയിരിക്കുന്നുവല്ലൊ.
ഞാൻ ഉണൎന്നു വന്ന ശേഷമോ നിങ്ങൾക്കു മുമ്പെ ഗലീലെക്കു
ചെല്ലും, എന്നതിനു പേത്രൻ ഉത്തരം പറഞ്ഞിതു: എല്ലാവരും
നിങ്കൽ ഇടറിപ്പോയാൽ ഞാൻ ഒരുനാളും ഇടറുകയില്ല. അവനോ
ടു യേശു: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു, ഇന്നു രാത്രിയിൽ
കോഴി രണ്ടു കുറി കൂകുമ്മുമ്പെ, നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും
എന്നു പറയുന്നു. അവനോ: നിന്നോടു ഒന്നിച്ചു മരിക്കേണ്ടി വ
ന്നാലും, നിന്നെ തള്ളിപ്പറകയില്ല, എന്നു ഏറ്റം അധികം പറഞ്ഞു.
അപ്രകാരം തന്നെ എല്ലാവരും പറഞ്ഞു. (മ. മാ. ലൂ. യൊ.)

അവർ ഗഥശെമന എന്ന പേരുള്ള തോട്ടത്തിൽ വന്നു, അവി
ടെ യേശു പലപ്പോഴും തന്റെ ശിഷ്യരോടു ചേൎന്നിരിക്കയാൽ, അ
വനെ കാണിച്ചു കൊടുക്കുന്ന യൂദാവും ആ സ്ഥലത്തെ അറിഞ്ഞു,
അതിൽ എത്തിയപ്പോൾ യേശു: ഞാൻ പോയി, അവിടെ പ്രാ

  • യൊഹ, ൧൪-൧൭.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/92&oldid=185944" എന്ന താളിൽനിന്ന് ശേഖരിച്ചത്