താൾ:GkVI22d.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 ഞായറാഴ്ച പ്രാൎത്ഥനകൾ.

പറവാൻ തുനിഞ്ഞിരിക്കുന്നു. എന്റെ മുഖത്തെ അന്വേഷിപ്പിൻ
എന്നു നീ കല്പിച്ചിരിക്കയാൽ, ഞങ്ങൾ നിന്റെ മുഖത്തെ അന്വേ
ഷിച്ചും, നിന്റെ സത്യവചനത്തെ മുറുക പിടിച്ചും ഇരിക്കുന്നു. യ
ഹോവേ, നിന്നെ വാഴ്ത്തുന്ന ശബ്ദം കേൾപിച്ചും, നിന്റെ അതിശ
യങ്ങളെ ഒക്കയും വൎണ്ണിച്ചും പോരുന്ന നിന്റെ ഭവനത്തിലെ പാൎപ്പും,
നിന്റെ തേജസ്സിൻ വാസസ്ഥലവും ഞങ്ങൾ സ്നേഹിക്കുന്നു. ദൈ
വവും ഞങ്ങളുടെ കൎത്താവും ആയ യേശു ക്രിസ്തുവിന്റെ പിതാവു
മായുള്ളോവേ, നീ വാഴ്ത്തപ്പെട്ടവനാക. സ്വൎല്ലോകങ്ങളിലെ എല്ലാ
ആത്മിക അനുഗ്രഹത്താലും നീ ഞങ്ങളെ ക്രിസ്തുവിങ്കൽ പണ്ടേ അ
നുഗ്രഹിച്ചു വന്നുവല്ലൊ; അവനിലും അവന്മൂലവും ഇന്നും എന്നും
അനുഗ്രഹിച്ചു പോരേണമേ. ഞങ്ങൾ നിത്യവും യഹോവയുടെ
അനുഗ്രഹമുള്ളവരായിരിക്ക. ഞങ്ങളെ സകല സത്യത്തിലും നട
ത്തേണ്ടതിന്നു, നിന്റെ പരിശുദ്ധാത്മാവിനെ അയക്കുക. ഞങ്ങളെ
വിശ്വാസത്തിൽ വേരൂന്നിപ്പാൻ കരുണാത്മാവെയും, നിന്റെ കൂ
ട്ടായ്മയെ ഉറപ്പിപ്പാൻ പ്രാൎത്ഥനാത്മാവെയും, നല്ല പോരാട്ടത്തി
ന്നായി ബലപ്പെടുത്തുവാൻ ശക്ത്യാത്മാവെയും, ഞങ്ങളുടെ ഹൃദയ
ങ്ങളെയും നിനവുകളെയും നിത്യജീവങ്കലേക്കു ക്രിസ്തു യേശുവിങ്കൽ
കാപ്പാൻ പ്രത്യാശയുടെയും സമാധാനത്തിന്റെയും ആത്മാവെ
യും ഇറക്കി തരേണമേ. ആമെൻ. W.

൫.

സൎവ്വത്തിന്നും മീതെ സ്തുതിക്കപ്പെടുന്ന കൎത്താവേ, നീ വിശുദ്ധവ
ചനത്തെ ഒക്കയും എഴുതിച്ചതു, ഞങ്ങളുടെ ഉപദേശത്തിന്നാകുന്നു
വല്ലൊ, അതിനെ ഞങ്ങൾ വായിച്ചും, കേട്ടും, ധ്യാനിച്ചും, പഠിച്ചും,
ഹൃദയങ്ങളിൽ സംഗ്രഹിച്ചും കൊൾക അല്ലാതെ, ആ വക ചെയ്യു
ന്തോറും തിരുവചനത്തിന്റെ ആശ്വാസത്താലും ക്ഷാന്തിയാലും
നിത്യജീവന്റെ ഭാഗ്യമുള്ള ആശയെ കൈക്കലാക്കി വിടാതെ പിടി
ച്ചുകൊൾവാൻ കൃപ ചെയ്യേണമേ. ആയതിനെ ഞങ്ങളുടെ ക
ൎത്താവായ യേശു ക്രിസ്തുമൂലം നീ സമ്മാനിച്ചു തന്നുവല്ലൊ. ആ
മെൻ. C. P.

൬.

പ്രിയ ദൈവമേ, പിശാചിന്റെ ക്രിയകളെ അഴിപ്പാനും,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/36&oldid=185887" എന്ന താളിൽനിന്ന് ശേഖരിച്ചത്