താൾ:GkVI22d.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 ബാലോപദേശം.

൨.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തു യേശുവിങ്കൽ കാക്കുക. ആ
മെൻ. (ഫിലി.൪.)

൩.

സമാധാനത്തിന്റെ ദൈവമായവൻ തന്നെ, നിങ്ങളെ അശേ
ഷം വിശുദ്ധീകരിക്ക; നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും
നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനി
ന്ദ്യമായി കാക്കപ്പെടാക. ആമെൻ. (൧ തെസ്സ.൫.)

൪.

എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എങ്കിൽ, യേശു ക്രിസ്തുവിൽ
തന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി, സൎവ്വകൃപാവരമുടയ
ദൈവം താൻ നിങ്ങളെ യഥാസ്ഥാനത്തിലാക്കി ഉറപ്പിച്ചു, ശക്തീ
കരിച്ചു, അടിസ്ഥാനപ്പെടുത്തുകയും ആം. അവന്നു തേജസ്സും ബല
വും എന്നെന്നേക്കും ഉണ്ടാവൂതാക. ആമെൻ. (൧ പേ.൫.)

൫.

എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പ
രമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിപ്രകാരം കഴിയുന്ന
വനു, സഭയകത്തു എന്നേക്കും സകല തലമുറകളോളവും ക്രിസ്തു
യേശുവിങ്കൽ തേജസ്സുണ്ടാവൂതാക. ആമെൻ. (എഫ. ൩.)

III.ബാലോപദേശം.

ഞായറാഴ്ചതോറും ബാലോപദേശം എന്ന ആരാധന കൊണ്ടാ
ടുക. ഒരു വന്ദനം ചൊല്ലി പാട്ടു പാടിച്ചശേഷം ഈ പ്രാൎത്ഥനയെ
പ്രാൎത്ഥിക്ക.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവേ, വലിയ പ്രവാചക
നും അല്പബുദ്ധികളുടെ ഉപദേഷ്ടാവും ആയുള്ളോവേ, നീയും ബാ
ല്യത്തിങ്കൽ പന്ത്രണ്ടു വയസ്സായപ്പോൾ, ഗുരുക്കന്മാരുടെ നടുവിൽ
ഇരുന്നു. അവൎക്കു ചെവികൊടുക്കയും, അവരോടു ചോദിക്കയും ചെ
യ്തുവല്ലോ. ഞങ്ങൾ ഇവിടെ കൂടി വന്നിരിക്കുന്നതു, ദൈവഭക്തിയു

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/30&oldid=185881" എന്ന താളിൽനിന്ന് ശേഖരിച്ചത്