താൾ:GkVI22d.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

ൎക്കും ദിവസവൃത്തിക്കു തന്നും, അവരവരുടെ തൊഴിലും വൃാപാരവും
അനുഗ്രഹിച്ചും, നിലങ്ങളിൽ വിതയെ വിളയിച്ചും, തത്സമയത്തു വേ
യിലും മഴയും അയച്ചും പുലൎത്തേണമേ. ഈ ദേശം കൂടേ നിന്റെ
തേജസ്സുകൊണ്ടു നിറഞ്ഞു ചമയുക, നീ ചെയ്ത നന്മകളെ ഞങ്ങൾ
മറക്കാതെ, ദരിദ്രരിലും സങ്കടപ്പെടുന്നവരിലും മനസ്സലിഞ്ഞു, നീ
കാണിച്ച ദയ പോലെ ഞങ്ങൾ കാണിച്ചും, പ്രിയ പിതാവേ, നീ
കനിവുള്ളവൻ ആകുംപ്രകാരം കനിവുള്ളവരായും വരുമാറാക.

വിലയേറിയ സമാധാനത്തെ ഞങ്ങളിൽ കാത്തുകൊണ്ടു. വിവാ
ഹസ്ഥന്മാൎക്കു ഒക്കയും ഒരുമയും തൃപ്തിഭാവവും, അപ്പനമ്മമാൎക്കു
പ്രവൃത്തിയിൽ ഫലസിദ്ധിയും, മക്കളെ വളൎത്തുന്നതിൽ ജ്ഞാനവും
ഭാഗ്യവും ഏകേണമേ. കുട്ടികൾ മനസ്സോടെ അനുസരിച്ചും, അ
പ്പനമ്മമാരെ ഭയപ്പെട്ടും സ്നേഹിച്ചും വളരുവാൻ അനുഗ്രഹം കൊ
ടുക്ക. പണിക്കാരെ ശുദ്ധമനസ്സാക്ഷിയിൽ നിന്നെ സേവിപ്പാറാക്കുക.
യജമാനന്മാരെ തങ്ങൾക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നു വി
ചാരിപ്പിക്ക. എല്ലാ മനുഷ്യരിലും കടാക്ഷിച്ചും കൊള്ളേണമേ. വഴി
തെറ്റി ഉഴലുന്നവരെ നേരെയുള്ള മാൎഗ്ഗത്തിലാക്കുക; ശത്രുക്കൾക്കു
തമ്മിൽ നിരപ്പു വരുത്തുക, ദുഃഖിതന്മാരെ ആശ്വസിപ്പിക്ക, എളി
യവരെ പോററുക, വിധവമാരെയും അനാഥരെയും പുലൎത്തുക,
നിരാധാരന്മാരെ താങ്ങുക, രോഗികൾക്കു ചികിത്സകനും ചാകുന്ന
വൎക്കു ശരണവും ആയ്ചമക. ഒടുക്കം ഞങ്ങളെ നിത്യസന്തോഷത്തി
ന്റെ രാജ്യത്തിൽ ഏറ്റു കൊള്ളേണ്ടതു. അവിടെ നിന്റെ മക്കളുടെ
സകല കണ്ണീരും തുടെക്കയും, ഹൃദയങ്ങളിലെ ആഗ്രഹം ഒക്കയും
നിവൃത്തിക്കയും ചെയ്യുമല്ലൊ. ഞങ്ങൾ യാചിക്കുന്ന എല്ലാറ്റെയും,
യാചിക്കുന്നതിന്നു മീതേയും പ്രിയപുത്രനായ യേശുക്രിസ്തുവിൻ നി
മിത്തം കനിഞ്ഞു കൊള്ളേണമേ. ആമെൻ. W.

പിന്നെ കൎത്തൃപ്രാൎത്ഥന ചൊല്ലുമ്പോൾ സഭക്കാർ ഓരോരോ
അപേക്ഷയെ കേട്ടു ആവൎത്തിച്ചു പറക.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീ
കരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേണ്ടുന്ന
അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/24&oldid=185875" എന്ന താളിൽനിന്ന് ശേഖരിച്ചത്