താൾ:GkVI22d.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

അവൎക്കു ജ്ഞാനത്തിൻ ആത്മാവെ കൊടുത്തു, ശുദ്ധവിചാരങ്ങളെ
എത്തിച്ചും കൊണ്ടു. ഈ ദേശത്തിൽ തേജസ്സു വസിപ്പാനും, ക
രുണാസത്യങ്ങളും നീതിസമാധാനങ്ങളും ഞങ്ങളിൽ വാഴുവാനും സം
ഗതി വരുത്തേണമേ. എല്ലാവൎക്കും ദിവസവൃത്തികൊടുത്തു, ഞങ്ങ
ളുടെ തൊഴിലും ഉത്സാഹവും അനുഗ്രഹിച്ചു, വാനത്തിൽനിന്നു. മഴക
ളും ഫലപുഷ്ടിയുള്ള സമയങ്ങളും ഇറക്കേണമേ. (B.3.p. ) നി
ലത്തേ വിളയെ സൂക്ഷിക്ക; ഞങ്ങളുടെ നാടു തന്റെ ഫലങ്ങളെ കാ
യ്ക്കുമാറാക; വിവാഹകുഡുംബങ്ങളിലും സമാധാനവും ഐകമത്യ
വും, പള്ളിയിലും വീട്ടിലും മക്കളെ വളൎത്തുന്നതിനു സാമൎത്ഥ്യവും
ജനിപ്പിച്ചു, ഇളയവരുടെ ഹൃദയങ്ങളെ വിശുദ്ധാത്മാവെ കൊണ്ടു
എല്ലാ നല്ല വഴികളിലും നടത്തുക. നാടും നഗരവും പിതാവായി
ട്ടു പോററി, യുദ്ധകലഹങ്ങൾ ക്ഷാമം രോഗം മുതലായ ദുസ്സമയങ്ങളും
(ദുഷ്ടമൃഗഭയവും) അഗ്നിഭയവും എല്ലാം അകറ്റി, വല്ലാത്ത അകാ
ലമരണത്തിൽനിന്നും ഞങ്ങളെ കാത്തു, വിശുദ്ധദൂതന്മാർ വഴിയിൽ
ഞങ്ങളെ കാത്തു, ചുറ്റും പാളയം ഇറങ്ങുമാറാക്കുക. ദരിദ്രരെയും
അഗതികളെയും പോററുക; വിധവമാൎക്കും അനാഥൎക്കും തുണനില്ക്ക;
ബലഹീനരെയും രോഗികളെയും താങ്ങുക. (B.7.p. ) ആത്മിക
സങ്കടവും ഭയവും ഒക്കയും നീക്കുക. ഞങ്ങളുടെ രക്ഷയോടു എതി
രിടുന്നതു ഒക്കയും, ഞങ്ങൾ വിശ്വാസത്തിൽ ഊന്നി ജാഗരിച്ചും പ്രാ
ൎത്ഥിച്ചും കൊണ്ടു, പൊരുതു തടുക്കുമാറാക. സ്നേഹസമാധാനങ്ങളി
ലും, വിനയ സൌമ്യതകളിലും, ഇന്ദ്രിയ ജയസുബോധങ്ങളിലും നട
ന്നു കൊണ്ടു, ഞങ്ങൾ അവസാനത്തോളം യേശുവിൽ അത്രെ നി
ലനില്പാറാക. ഒടുക്കം ഈ ലോകത്തെ പിരിയുമ്പോൾ, മരണസങ്ക
ടത്തിലും സൎവ്വശക്തിയുള്ള കരുണയാലേ തുണനില്ക്ക. ഞങ്ങൾ വി
ശ്വാസത്തിൽ നിദ്രകൊണ്ടു, സമാധാനത്തോടെ പ്രാണങ്ങളെ നി
ന്നിൽ ഭരമേല്പിക്കുമാറാക. തേജസ്സിന്റെ രാജ്യത്തിൽ ഞങ്ങളെ പ്രവേ
ശിപ്പിച്ചു, തിരുമുഖത്തെ ആനന്ദത്താടെ കാണ്മാനും, സകല ദൂത
രോടും, തെരിഞ്ഞെടുത്ത കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നെന്നേക്കും
വാഴ്ത്തി സ്തുതിപ്പാനും സംഗതി വരുത്തി രക്ഷിക്കേണമേ ആമെൻ. W.

അല്ലെങ്കിൽ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി, കനി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/22&oldid=185873" എന്ന താളിൽനിന്ന് ശേഖരിച്ചത്