താൾ:GkVI22d.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 7

പ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു ആശ്വാസം കണ്ടെത്തും.
എന്തെന്നാൽ എന്റെ നുകം ഗുണമായും, എന്റെ ചുമടു ലഘുവാ
യുമിരിക്കുന്നു. (മത്തായി, ൧൧, ൨൮-൩.o.)

അല്ലെങ്കിൽ.

൨.

എന്തെന്നാൽ ദൈവം തന്റെ ഏകജാതനായ പുത്രനിൽ വി
ശ്വസിക്കുന്ന ഒരുത്തനും നശിക്കാതെ, നിത്യജീവൻ പ്രാപിക്കേണ്ട
തിന്നു അവനെ തരുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
(യോഹ.൩, ൧൬.)

നാം അവനിൽ ദൈവനീതി ആകേണ്ടതിന്നു, അവൻ പാപ
ത്തെ അറിയാത്തവനെ നമുക്കു വേണ്ടി പാപം ആക്കി. (൨ കോറി.
൫,൨൧.)

എന്നാൽ കൎത്താവിനെ മറന്നു, അന്യായത്തിലും പാപത്തിലും
രസിക്കുന്നവർ ഒക്കയും ദൈവത്തിന്റെ അരുളപ്പാടിനെ കേൾ്പിൻ:

൧.

ദുഷ്ടൻ തന്റെ വഴിയെയും, അകൃത്യക്കാരൻ തന്റെ വിചാരങ്ങ
ളെയും വിട്ടു, കൎത്താവിന്റെ അടുക്കൽ തിരിക; എന്നാൽ അവനു ക
രുണ ഉണ്ടാകും. (യശായ. ൫൫,൭.)

ഇന്നു നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ, മത്സരത്തിൽ എ
ന്നപോലെ, ഹൃദയത്തെ കഠിനമാക്കരുതേ. (എബ്ര. ൩, ൧൫.)

അല്ലെങ്കിൽ.

൨.

ദുഷ്ടൻ മരിക്കേണം എന്നു അല്പം പോലും എനിക്കു ഇഷ്ടമില്ല;
അവൻ തന്റെ വഴികളെ വിട്ടു തിരിഞ്ഞു ജീവിക്കേണം എന്നത്രെ.
(ഹൈസ. ൧൮, ൨൩.)

നീതിമാൻ പ്രയാസേന രക്ഷപ്പെടുന്നു എങ്കിൽ, അഭക്തനും പാ
പിയും എവിടെ കാണപ്പെടും. (൧ പേത്ര. ൪, ൧൮.)

(പിന്നെ എല്ലാവരും നില്ക്കേ, പ്രബോധിപ്പിക്കുന്നിതു:)

കനിവുള്ള ദൈവം കരുണ വിചാരിച്ചു അനുതപിക്കുന്നവരാ
യ നിങ്ങളുടെ പാപങ്ങളെ മോചിച്ചതു കൊണ്ടു, വിശ്വാസമുള്ള

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/19&oldid=185870" എന്ന താളിൽനിന്ന് ശേഖരിച്ചത്