താൾ:GkVI22d.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 5

രിക്കുന്നു. അതുകൊണ്ടു നിന്റെ ശിക്ഷയാകുന്ന നിത്യ മരണത്തിന്നു
ഞങ്ങൾ യോഗ്യരായ്തീൎന്നു, എങ്കിലും ഈ സകല പാപം നിമിത്തം
ഞങ്ങൾക്കു അനുതാപവും, മന:ക്ലേശവും ഉണ്ടു. ഞങ്ങളുടെ കട
ങ്ങളെ കടക്കുന്ന ദൈവകൃപയും, കൎത്താവായ യേശുവിന്റെ അളവ
റ്റ പുണ്യവും അല്ലാതെ, ഞങ്ങൾ ഓർ ആശ്വാസവും വഴിയും കാ
ണുന്നതും ഇല്ല. ഈ കൃപയെ അപേക്ഷിച്ചു ഞങ്ങൾ ചൊല്ലുന്നിതു:
പിതാവേ, ഞാൻ സ്വൎഗ്ഗത്തിങ്കലും നിന്റെ മുമ്പിലും പാപം ചെ
യ്തു, ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനുമല്ല;
എങ്കിലും എല്ലാ പാപത്തിന്നും ക്ഷമയും, ദൈവത്തിങ്കലെ പ്രാഗ
ത്ഭ്യവും, ആത്മാവിന്റെ വിശുദ്ധീകരണത്തിന്നു ശക്തിയും, സൌജ
ന്യമായി ലഭിക്കേണം എന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ വന്നു
യാചിക്കുന്നു. ആമെൻ. Sl.

അല്ലെങ്കിൽ.

സൎവ്വശക്തിയും കൃപയും ഉള്ള നിത്യദൈവമേ, ഞങ്ങളുടെ ക
ൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പിതാവായുള്ളോവേ,
അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കടപ്പെട്ടു, അ
റിഞ്ഞും അറിയിച്ചും കൊള്ളുന്നിതു: ഞങ്ങൾ പാപത്തിൽ ഉത്ഭവി
ച്ചു ജനിക്കകൊണ്ടു, സ്വഭാവത്താൽ കോപത്തിൻ മക്കൾ ആകുന്നു;
ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും, വാക്കിനാലും, ക്രിയ
യാലും, നിന്നെ പലവിധേന കോപിപ്പിച്ചിരിക്കുന്നു. ഞങ്ങളെ സൃ
ഷ്ടിച്ചും, രക്ഷിച്ചും, വിശുദ്ധീകരിച്ചും പോരുന്ന നിന്നെ പൂൎണ്ണഹൃദ
യത്തോടും, പൂൎണ്ണമനസ്സോടും, എല്ലാശക്തികളാലും, സ്നേഹിച്ചിട്ടില്ല.
ഞങ്ങളെ പോലെ തന്നെ കൂട്ടുകാരെ സ്നേഹിച്ചതും ഇല്ല. ആക
യാൽ നിന്റെ ക്രോധത്തിന്നും, ന്യായവിധിക്കും, നിത്യമരണശാപ
ങ്ങൾക്കും ഞങ്ങൾ പാത്രമാകുന്നു സ്പഷ്ടം. എങ്കിലും നിന്റെ അള
വില്ലാത്ത കനിവിനെ ശരണമാക്കി, ഞങ്ങൾ കരുണ തേടി ഇരിക്കു
ന്നു; നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആ
കുന്ന യേശു ക്രിസ്തനിമിത്തവും, നിന്റെ പരിശുദ്ധനാമത്തിന്റെ
ബഹുമാനംനിമിത്തവും ഞങ്ങളിൽ കനിവു തോന്നുകയും, സകല
പാപം ക്ഷമിക്കയും, ഹൃദയത്തിനു നല്ല പുതുക്കം നല്കുകയും വേണ്ടു
എന്നു ഞങ്ങൾ ഉണ്മയായി അപേക്ഷിക്കുന്നു. അല്ലയൊ കൎത്താ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/17&oldid=185868" എന്ന താളിൽനിന്ന് ശേഖരിച്ചത്