താൾ:GkVI22d.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 സഭാശുശ്രൂഷെക്കു ആക്കുക.

ൾക്കും പറ്റുന്നു. ഈ വേലയുടെ വലുതായ കൂലിയെയും കൂട വി
ചാരിപ്പിൻ: നിങ്ങൾ ആട്ടിങ്കൂട്ടത്തിന്നു മാതൃകകളായ്തീൎന്നാൽ ഇടയ
ശ്രേഷ്ഠൻ പ്രതൃക്ഷനാകുമ്പൊൾ തേജസ്സിന്റെ വാടാത്തൊരു കി
രീടം പ്രാപിക്കും സത്യം. അതുകൊണ്ടു ഞാൻ ചോദിക്കുന്നതിന്നു
ഉത്തരം ചൊല്ലുവിൻ:

൧. നിങ്ങളോടു കല്പിക്കുന്ന ശുശ്രൂഷയിൽ യേശു ക്രിസ്തുവിന്റെ
നല്ലഭടരായി കൂടെ കഷ്ടപ്പെടുവാൻ ഒരുമ്പെട്ടിരിക്കുന്നുവോ?

എന്നാൽ: ഉവ്വ, എന്നു പറവിൻ.

൨. നിങ്ങൾ കേട്ട സൌഖ്യവചനങ്ങളുടെ മാതിരിയെ ക്രിസ്തു
യേശുവിങ്കലുള്ള വിശ്വാസസ്നേഹങ്ങളിലും ധരിച്ചു, സത്യത്തെ തി
രുവെഴുത്തുകളിൽനിന്നും, നമ്മുടെ സുവിശേഷസഭയുടെ ഉപദേശ
ത്താലും അറിഞ്ഞ പ്രകാരം തന്നെ പഠിപ്പിപ്പാൻ മനസ്സുണ്ടോ?

എന്നാൽ: ഉവ്വ, എന്നു പറവിൻ.

൩. നിങ്ങളെ നടത്തുന്നവരെ കൎത്താവിൽ അനുസരിക്കയും, അ
വർ ശാസിച്ചു ശിക്ഷിക്കേണ്ടിവന്നാൽ കിഴ്പെടുകയും, സത്യവേദത്തിൽ
ആരാഞ്ഞു കൊണ്ടു പഠിച്ചു പോരുകയും ചെയ്തു, ദൈവസഭെക്കു
മേല്ക്കുമേൽ ഉപയോഗമുള്ളവരായി വളരുവാൻ ഉത്സാഹിക്കുമോ?

എന്നാൽ: ദൈവകൃപയാൽ ഉവ്വ, എന്നു പറവിൻ.

ഇപ്രകാരം നിങ്ങൾ നിൎണ്ണയിച്ചതിന്നു ഉറപ്പു കൂട്ടുവാൻ സഭ കാ
ണ്കെ എനിക്കു വലങ്കൈ തരുവിൻ.

അവനവൻ അടുത്തു വന്നു വലങ്കൈ കൊടുത്തിട്ടു മുട്ടുകുത്തി
യാൽ ഹസ്താൎപ്പണത്തോടെ അനുഗ്രഹിക്കുന്ന പ്രകാരമാവിതു:

സുവിശേഷസഭയുടെ ശുശ്രൂഷക്കാരനാവാൻ നമ്മുടെ തലയാ
യ യേശു തന്റെ തേജസ്സിൻ ധനപ്രകാരം നിനക്കു കരുണ നല്കി,
ആൎക്കും നീ ഇടൎച്ച ഒന്നും കൊടുക്കാതെ, ഉത്സാഹത്തോടും വിശ്വസ്ത
മനസ്സോടും ഈ വേല ചെയ്തു കൊണ്ടു നമ്മുടെ കൎത്താവിൻ ന്യാ
യാസനത്തിന്നു മുമ്പിൽ ഭയമില്ലാതെ കണക്കു ബോധിപ്പിപ്പാൻ
ശക്തനായ്തീരുക. പിതാ പുത്രൻ പരിശുദ്ധാത്മാവു, എന്ന ദൈവ
നാമത്തിൽ തന്നെ. വളരെ ഫലം തരുവാൻ കൎത്താവു നിന്നെ അ
നുഗ്രഹിപ്പൂതാക. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/162&oldid=186014" എന്ന താളിൽനിന്ന് ശേഖരിച്ചത്