താൾ:GkVI22d.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 ശവസംസ്ക്കാരം.

സമാധാനത്തിന്റെ ദൈവമായവൻ നിങ്ങളെ അശേഷം വി
ശുദ്ധീകരിക്ക, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും നമ്മുടെ
കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി
കാക്കപ്പെടാക. ആമെൻ. W.

വ. ശിശു മരണത്തിങ്കൽ.

മേല്പറഞ്ഞതു ചുരുക്കി ചൊല്കേയാവു--അന്നു പ്രത്യേകം പ്രയോഗി
പ്പാനുള്ള പ്രാൎത്ഥനയാവിതു:

സ്വൎഗ്ഗസ്ഥനായ പ്രിയപിതാവേ, ഈ ശിശുവിനെ നീ സ്നേഹി
ച്ചു, ഈ ലോകത്തിന്റെ നാനാസങ്കടങ്ങളിൽ അകപ്പെടുത്താതെ,
വേഗത്തിൽ എല്ലാ ഇടൎച്ചകളിൽനിന്നും എടുത്തു, പ്രിയ പുത്രനായ
യേശുമൂലം അപ്പന്റെ ഭവനത്തിൽ ചേൎത്തുകൊൾകയാൽ ഞങ്ങൾ
സ്തുതിക്കുന്നു. ഇപ്രകാരം അമ്മയപ്പന്മാൎക്കു നീ കൊടുത്തതിനെ വേ
ഗം എടുത്തതിനാൽ അവരുടെ ഹൃദയത്തോടു സമീപിച്ചു വന്നു,
നിന്റെ രക്ഷയാൽ ഉള്ള ആശ്വാസത്തെ ഏകി വൎദ്ധിപ്പിച്ചു, അവ
രെ മേലേവ തന്നെ വിചാരിച്ചു തിരയുമാറാക്കുക. നീ സമ്മാനിച്ചി
രിക്കുന്ന മക്കൾ എത്ര വലുതായ കൃപാവരം, എന്നു സകല പിതാക്ക
ളെയും ധ്യാനം ചെയ്യിച്ചു, ഇങ്ങിനത്തെ സമ്മാനങ്ങളെച്ചൊല്ലി ഇ
നി കണക്കു ചോദിക്കും, എന്നു തോന്നിച്ചു അവരെ പ്രബോധിപ്പി
ക്കേണമേ. നിന്റെ പ്രിയപുത്രനായ യേശു ക്രിസ്തുവിൽ ഞങ്ങളു
ടെ ശിശുക്കളെയും നീ സ്വൎഗ്ഗരാജ്യത്തിലേക്കു വിളിച്ചതല്ലാതെ, വി
ശുദ്ധസ്സാനം കൊണ്ടു നിന്റെ കൃപാനിയമത്തിൽ ചേൎത്തു, നിന്റെ
മക്കൾ എന്നും, സകല സ്വഗ്ഗീയവസ്തുക്കൾക്കു അവകാശികൾ എ
ന്നും കൈക്കൊൾ്കയും ചെയ്യുന്നു. അതുകൊണ്ടു ഞങ്ങൾ അവരെ
ഉപേക്ഷയോടെ വിചാരിച്ചു പോകാതവണ്ണം ഞങ്ങൾക്കു കൃപ, ന
ല്കേണമേ. ഞങ്ങൾ തളരാതെ അവരെ കരുതി ദേഹിദേഹങ്ങളെ
യും പരിപാലിച്ചു, നാൾതോറും പ്രാൎത്ഥനയാൽ നിന്നെ ഭരമേല്പി
ച്ചു, ചെറുപ്പം മുതൽ നിന്റെ ഭയത്തിലും സ്നേഹത്തിലും വളൎത്തി
കൊൾവാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു പോരുക. എന്നിയെ എ
പ്പോൾ എങ്കിലും ഞങ്ങളുടെ കൈകളിൽനിന്നു അവരെ ചോദിച്ചെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/158&oldid=186010" എന്ന താളിൽനിന്ന് ശേഖരിച്ചത്