താൾ:GkVI22d.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവവന്ദനങ്ങൾ 3

മാററുകിലും, സമുദ്രമദ്ധ്യെ മലകൾ കുലുങ്ങിയാലും, നാം ഭയപ്പെടു
കയില്ല. (സങ്കീ.൪൬.)

പ്രകാശനദിനം.

എഴുനീറ്റു പ്രകാശമാക, നിന്റെ പ്രകാശം വന്നുവല്ലൊ, യ
ഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിക്കുന്നു. (യശ. ൬0)

തിരുവെള്ളിയാഴ്ച.

അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി, ധനം, ജ്ഞാനം, ഊ
ക്കു, ബഹുമാനം, തേജസ്സനുഗ്രഹങ്ങളും ലഭിപ്പാൻ പാത്രമാകുന്നു.
(വെളി.൫.)

പുനരുത്ഥാനനാൾ.

൧.

യേക്രിസ്തു മരിച്ചവരിൽനിന്നു എഴുനീറ്റതിനാൽ, തന്റെ ക
നിവിൻ ആധിക്യപ്രകാരം നമ്മെ വീണ്ടും ജനിപ്പിച്ചവനായി, ന
മ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു
സ്തോത്രം.(൧ പെ.൧.)

൨.

ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ യേ
ശുവെ നിത്യനിയമത്തിന്റെ രക്തത്താൽ മരിച്ചവരിൽനിന്നു മടക്കി
വരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം
ചെയ്വാന്തക്കവണ്ണം, സകല സൽക്രിയയിലും യഥാസ്ഥാനപ്പെടു
ത്തി, നിങ്ങളിൽ തനിക്കു പ്രസാദമുള്ളതിനെ യേശു ക്രിസ്തുമൂലം
നടത്തിക്കേണമേ. ഇവനു എന്നെന്നേക്കും തേജസ്സു ഉണ്ടാവൂതാക.
ആമെൻ. (എബ്ര. ൧൩.)

സ്വൎഗ്ഗാരോഹണനാൾ.

ദൈവം ജയഘോഷത്തോടും, യഹോവ കാഹളനാദത്തോടും ക
രേറുന്നു; ദൈവത്തെ കീൎത്തിപ്പിൻ, നമ്മുടെ രാജാവെ കീൎത്തിപ്പിൻ.
(സങ്കീ. ൪൬.)

പെന്തകൊസ്തനാൾ.

നിങ്ങൾ പുത്രരാകകൊണ്ടു, അബ്ബാ പിതാവേ, എന്നു വിളിക്കു
ന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ
അയച്ചു.(ഗല.൪)

1*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/15&oldid=185866" എന്ന താളിൽനിന്ന് ശേഖരിച്ചത്