താൾ:GkVI22d.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 131

എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക, എന്റെ ഉള്ളി
ലേവ എല്ലാം അവന്റെ വിശുദ്ധനാമത്തെ തന്നെ. എൻ ദേഹിയേ
യഹോവയെ അനുഗ്രഹിക്ക, അവന്റെ സകല ഉപകാരങ്ങളെ മറ
ക്കയുമരുതേ. നിന്റെ അകൃത്യങ്ങളെ ഒക്കയും ക്ഷമിച്ചു, നിന്റെ എ
ല്ലാ ഊനങ്ങൾക്കും ചികിത്സിച്ചും, നിന്റെ ജീവനെ കുഴിയിൽനിന്നു
വീണ്ടെടുത്തും, ദയയും കനിവും ചൂടിച്ചും തരുന്നവനേ, കൎത്താവാ
യ യേശുവേ, നീ ഞങ്ങളെ കടാക്ഷിച്ചു, പാപമരണങ്ങളിൽനിന്നു
വീണ്ടെടുത്തു, നിനക്കും ഞങ്ങൾക്കും പിതാവായവന്റെ പുത്രത്വ
ത്തിലേക്കു വിളിച്ചിരിക്കകൊണ്ടു ഞങ്ങൾ വാഴ്ത്തുന്നു. വിശുദ്ധരാത്രി
ഭോജനത്തിൽ നിന്റെ സ്നേഹത്തിന്റെ ഓൎമ്മയെ നീ സ്ഥാപിച്ചു,
ഈ ദിവ്യ കൃപാസാധനം കൊണ്ടു ഞങ്ങൾ്ക്കു വിശ്വാസവും പ്രത്യാശ
യും പുതുതായി ഉറപ്പിച്ചു തരികയാൽ, ഞങ്ങൾ സ്തോത്രം ചൊല്ലുന്നു.
ഇനി ഞങ്ങൾ നിന്നിലും നിൻ കൃപയിലും നിലനില്പൂതാക. തിരുനാ
മത്തെ ഞങ്ങൾ തളരാതെ സ്വീകരിച്ചു, വിശുദ്ധിക്കായി ഉത്സാഹിച്ചു
നടന്നുകൊണ്ടു, ഒടുവിൽ തികഞ്ഞ നീതിമാന്മാരുടെ സംഘത്തിൽ
ചേൎന്നു, സ്വൎഗ്ഗീയ തേജസ്സിൽ നിന്നെ കാണാകേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കൎത്താവായ യേശു ക്രിസ്തുവിന്റെ ശരീരവും രക്തവും ഞങ്ങളുടെ
സൌഖ്യത്തിന്നായി തന്നു, ഞങ്ങളെ തണുപ്പിച്ചതു കൊണ്ടു ഞങ്ങൾ
സ്തുതിക്കുന്നു. ഇനി നിന്റെ ദാനങ്ങൾ ഞങ്ങളിൽ ഏശീട്ടു. നിങ്കലേ
വിശ്വാസം ഉറെക്കയും, നിന്നോടും എല്ലാ മനുഷ്യരോടും സ്നേഹം വ
ളരുകയും, ഭയം നീങ്ങി പ്രത്യാശ തികഞ്ഞു വരികയും ആവു. ഇപ്ര
കാരം പിതാവായ ദൈവത്തോടു പരിശുദ്ധാത്മാവിന്റെ ഒരുമയിൽ
എന്നെന്നേക്കും വാണിരിക്കുന്ന കൎത്താവേ, ഞങ്ങളെ നടത്തി രക്ഷി
ക്കേണമേ. ആമെൻ. Bs.

ഒടുക്കം കൎത്താവിന്റെ ആശീൎവ്വാദം കൈക്കൊൾവിൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക. യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ.

17*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/143&oldid=185995" എന്ന താളിൽനിന്ന് ശേഖരിച്ചത്