താൾ:GkVI22d.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 129

ത്താൽ ഒരു ശരീരവും ഒരു പാനീയവും ഓർ അപ്പവും ആയ്തീരേ
ണ്ടതു. അതു വെറുതെ ഉള്ള വാക്കായിട്ടല്ല, ക്രിയയിലും സത്യത്തിലും
തന്നെ അന്യോന്യം നിൎവ്വ്യാജസ്നേഹം കാട്ടി നടക്കേയാവു. നമ്മുടെ
കൎത്താവും രക്ഷിതാവും ആയ യേശു ക്രിസ്തുവിന്റെ ദൈവവും പി
താവും ആയവൻ തന്റെ കനിവിന്നും സൎവ്വശക്തിക്കും തക്കവണ്ണം
അപ്രകാരം തന്റെ ആത്മാവെകൊണ്ടു നമ്മെ ചെയ്യിക്കാകേണമേ.
ആമെൻ.

നാം പ്രാൎത്ഥിക്ക.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും സൎവ്വ
ശക്തിയുള്ള ദൈവവുമായി സകലത്തിന്നു സ്രഷ്ടാവും എല്ലാ മനു
ഷ്യൎക്കും ന്യായാധിപതിയുമായുള്ളോവേ, ഞങ്ങൾ നിനവിലും വാ
ക്കിലും ക്രിയയിലും നിന്റെ മഹത്വത്തിന്നു വിരോധമായി പല പ്ര
കാരം പിഴെച്ചു ദ്രോഹം ചെയ്തു, നിന്റെ ന്യായമായ കോപത്തി
ന്നും മുഷിച്ചലിന്നും സംഗതി വരുത്തി പോന്നതു, ഞങ്ങൾ ദുഃഖി
ച്ചുംകൊണ്ടു ഏറ്റുപറയുന്നു. ഈ അക്രമങ്ങൾ നിമിത്തം ഞങ്ങൾ
വിഷാദിക്കുന്നു. ആയതിനാൽ അനുതാപവും ഓൎമ്മയാൽ വേദന
യും ഉണ്ടു, അതിൻ ഭാരം ചുമന്നു കൂടാത്തതു. കനിവുള്ള പിതാവേ,
യേശുവിനെ വിചാരിച്ചു കനിഞ്ഞു കൊണ്ടാലും, കനിഞ്ഞു കൊ
ണ്ടു സകല പാപങ്ങളെയും ക്ഷമിച്ചു, ഞങ്ങളെ നിന്റെ പ്രസാദ
ത്തിന്നായും, തിരുനാമത്തിൻ സ്തുതിമാനത്തിന്നായും പുതിയ ജീവ
നിൽ നടത്തി, ഇടവിടാതെ നിന്നെ സേവിപ്പാറാക്കേണമേ. ദേഹി
ദേഹങ്ങളെ ശുദ്ധീകരിക്ക. നിന്റെ പുത്രനോടുള്ള കൂട്ടായ്മ ഈ അ
ത്താഴത്താൽ ഞങ്ങളിൽ പുതുക്കി, വിശ്വാസവും പൈദാഹവും വ
ൎദ്ധിപ്പിച്ചു, നിൎവ്വ്യാജഭക്തിയും സൽക്രിയകൾക്കുള്ള ഉത്സാഹവും മു
ഴുപ്പിച്ചു, യേശു ക്രിസ്തുവാകുന്ന കൎത്താവിൻ മൂലം നിന്റെ സേവെ
ക്കു ഒരുമിപ്പിക്കേണമേ. ആമെൻ. W.

പ്രിയമുള്ളവരേ, തിരുവത്താഴത്തെ സ്ഥാപിച്ച വചനങ്ങളെ
വിശ്വാസത്തോടെ കേൾപിൻ.*

ഞാനാകട്ടേ കൎത്താവിൽനിന്നു പരിഗ്രഹിച്ചു നിങ്ങൾക്കും ഏ
ല്പിച്ചതു എന്തെന്നാൽ: കൎത്താവായ യേശു തന്നെ കാണിച്ചു കൊ

  • ൧ കൊരി. ൧൧, ൨൩ - ൨൬.

17

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/141&oldid=185993" എന്ന താളിൽനിന്ന് ശേഖരിച്ചത്