താൾ:GkVI22d.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം. 115

വിശ്വസിച്ചു നടപ്പാനും, കഷ്ടപ്പെട്ടു മരിപ്പാനും നിശ്ചയിച്ചു കൈ
യേല്ക്കുന്നുവോ?

ഉവ്വ ഞങ്ങൾ അപ്രകാരം പൂൎണ്ണമനസ്സോടെ കൈയേല്ക്കുന്നു.
ദൈവം തന്റെ ആത്മാവിൻ കൃപയും ശക്തിയും ഞങ്ങൾ്ക്കു നൽകി
തുണെക്കേണമേ. ആമെൻ.

(പിന്നെ ഓരോ ബാലനും ബാലയും മുട്ടുകുത്തുക, തലമേൽ വ
ലങ്കൈ വെച്ചു ചൊല്ലുന്നിതു:)

സ്വൎഗ്ഗസ്ഥനായ പിതാവു യേശു ക്രിസ്തുവിൻ നിമിത്തം പരിശു
ദ്ധാത്മാവിൻ ദാനത്തെ നിന്നിൽ പുതുക്കി വൎദ്ധിപ്പിക്ക. നീ വിശ്വാ
സത്തിൽ ഉറെപ്പാനും, ഭക്തിമുഴുപ്പാനും കഷ്ടത്തിൽ പൊറുപ്പാനും,
നിത്യജീവന്റെ പ്രത്യാശയിൽ ആനന്ദിപ്പാനും തന്നെ. ആമെൻ.

അല്ലെങ്കിൽ.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായവൻ ത
ന്റെ തേജസ്സിൻ ധനപ്രകാരം നിനക്കു അകത്തേ മനുഷ്യനിൽ
സദാത്മാവിനാൽ ശക്തിയോടെ ബലപ്പെടുമാറും, ക്രിസ്തു വിശ്വാ
സത്താൽ നിന്റെ ഹൃദയത്തിൽ വസിച്ചു കൊള്ളുമാറും, ദൈവ
ത്തിന്റെ സകല നിറവിനോളം നിറഞ്ഞു വരുമാറും നല്കുകേ ആ
വു. ആമെൻ. (എഫ. ൩. )

അല്ലെങ്കിൽ.

യേശു ക്രിസ്തുവിൽ തന്റെ നിത്യ തേജസ്സിലേക്കു നിന്നെ വിളി
ച്ചവനായി, സൎവ്വ കൃപാവരമുടയ ദൈവം താൻ നിന്നെ യഥാസ്ഥാ
നത്തിലാക്കി ഉറപ്പിച്ചു, ശക്തീകരിച്ചു അടിസ്ഥാനപ്പെടുത്തുകയും,
നിത്യാനന്ദത്തിന്നായി സ്വശക്തിയിൽ കാക്കുകയും ചെയ്വൂതാക.
ആമെൻ. (൧ പേരൂ. ൫.)

അല്ലെങ്കിൽ.

സമാധാനത്തിൻ ദൈവമായവൻ നിന്നെ അശേഷം ശുദ്ധീക
രിക്ക, നിന്റെ ആത്മാവും ദേഹിയും ദേഹവും നമ്മുടെ കൎത്താവാ
യ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെ
ടാക. ആമെൻ. (൧ തെസ്സ. ൫.)

15*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/127&oldid=185979" എന്ന താളിൽനിന്ന് ശേഖരിച്ചത്