താൾ:GkVI22d.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 109

അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു ക്രി
സ്തുവിങ്കലും, ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യ
കയിൽ ഉല്പാദിതനായി ജനിച്ചു, എന്നും, പൊന്ത്യ പിലാതന്റെ താ
ഴെ കഷ്ടമനുഭവിച്ചു കുരിശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാ
ളത്തിൽ ഇറങ്ങി, എന്നും, മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു സ്വ
ൎഗ്ഗാരോഹണമായി സൎവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ
വലത്തു ഭാഗത്തിരിക്കുന്നു, എന്നും, അവിടെനിന്നു ജീവികളോടും
മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരും, എന്നും വിശ്വസി
ക്കുന്നുവോ?

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ ആകുന്ന ശുദ്ധ
സാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോടെ ഉ
യിൎത്തെഴുനീല്ക്കുന്നതിലും, നിത്യജീവങ്കലും വിശ്വസിക്കുന്നുവോ?

എന്നാൽ; ഉവ്വ ഞങ്ങൾ വിശ്വസിക്കുന്നു, എന്നു ചൊല്ലുവിൻ.

൨. നിങ്ങൾ പിശാചിനോടും അവന്റെ സകല ക്രിയകളോടും
ലോകത്തിന്റെ ആഡംബരമായകളോടും ജഡത്തിന്റെ സകല
മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽ; ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു, എന്നു ചൊല്ലുവിൻ, .

൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധദൈ
വത്തിന്നു എന്നും വിശ്വസ്തരാവാനും, അവന്റെ വചനപ്രകാരം
നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽ: ഉവ്വ ഞങ്ങൾ നിൎണ്ണയിക്കുന്നു, എന്നു ചൊല്ലുവിൻ.


സ്നാനം ഏല്ക്കുന്നവന്റെ തലമേൽ മൂന്നു കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതു:

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(സ്നാനം ഏല്ക്കുന്നവന്റെ മേൽ വലങ്കൈ വെച്ചിട്ടു)


(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ സൎവ്വ
ശക്തനായ പിതാവു നിനക്കു പുനൎജ്ജന്മക്കളിയാൽ യേശു ക്രിസ്തു
മൂലം തന്റെ സകല കരുണകളും സമ്മാനിക്കയല്ലാതെ, പരിശുദ്ധാ
ത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയാവു (ശക്തയാ
ക്കുകയാവു). ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/121&oldid=185973" എന്ന താളിൽനിന്ന് ശേഖരിച്ചത്