താൾ:GkVI22d.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 സ്നാനം.

ത്തിനു ഒക്കയും പേർ വരുവാൻ ഹേതുവായുള്ളോവേ, വിശുദ്ധസ്നാ
നത്തിനായികൊണ്ടു വരുന്ന ഈ കുട്ടിക്കു(കൾക്കു) വേണ്ടി നിന്നോ
ടു വിളിച്ചു യാചിക്കുന്നിതു: പിതാവായി ഇതിനെ (ഇവകളെ) കൈ
ക്കൊൾ്കയാവു. പിന്നെ നിന്റെ പ്രിയപുത്രന്റെ വാക്കിൻ പ്രകാരം:
യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു തരപ്പെടും, അന്വേഷിപ്പിൻ, എ
ന്നാൽ കണ്ടെത്തും, മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും, എ
ന്നു കല്പിച്ചിരിക്കയാൽ നിത്യദൈവമേ, ഈ കുട്ടിക്കു (കൾക്കു) വേ
ണ്ടി ഞങ്ങൾ യാചിക്കുന്നതു കേട്ടു, ഞങ്ങൾ അന്വേഷിക്കുന്ന നി
ന്റെ ദയയും കരുണയും കണ്ടെത്തിച്ചു, ഞങ്ങൾ മുട്ടുന്ന വാതിൽ
തുറന്നുകൊണ്ടു, ഈ ദിവ്യക്കുറിയുടെ നിത്യ അനുഗ്രഹം സമ്മാനിച്ചു,
ഒടുവിൽ നിന്റെ ഭാഗ്യ രാജ്യത്തിൽ വാഗ്ദത്തപ്രകാരം പൂകിക്കേണ
മേ. ഞങ്ങളുടെ കൎത്താവും രക്ഷിതാവുമായ യേശുവിന്മൂലം തന്നെ.
ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, വാത്സല്യം ഏറയുള്ള സ്വൎഗ്ഗീയപി
താവേ, നീ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദൈവവും പിതാവും
ആയിരിക്കും, എന്നു വാഗ്ദത്തം ചെയ്തുവല്ലോ, ദയയോടെ ഇപ്രകാരം
പറഞ്ഞു തന്നതിനെ ഒക്കയും ഈ കുട്ടിയിലും (കളിലും) നിവൃത്തി
ക്കേണമേ. നിൻ പുത്രന്റെ മരണത്തിലുള്ള സ്നാനത്താൽ ഇതി
നെ അവന്റെ സഭയിൽ ചേൎത്തുകൊൾക. അവന്റെ വീണ്ടെടു
പ്പിന്റെ ഫലങ്ങളിൽ ഇതിന്നു പങ്കു കൊടുത്തു, ജീവപൎയ്യന്തം നിൻ
ആത്മാവിനാൽ വിശുദ്ധീകരിച്ചു, ഒടുക്കം നിന്റെ പുത്രത്വത്താൽ
നിൻ സ്വൎഗ്ഗരാജ്യത്തിന്റെ അവകാശിയാക്കി തീൎക്കേണമേ. ദൈവ
മേ, നിന്റെ കൃപ ഇതിനോടു (ഇവകളോടു) കൂട ഇരിക്കയും എന്നും
വസിക്കയും ആകേണമേ. ആമെൻ,

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥ പിതാവേ, ഈ കുട്ടിക്കു (കൾക്കു) നീ ജീവനും കരു
ണയും നല്കി, നിന്റെ വിചാരണ അതിന്റെ (അവകളുടെ) പ്രാ
ണനെ പരിപാലിച്ചു വരുന്നു.* ഇപ്പോൾ ഇതിനെ (ഇവകളെ)

  • യോബ്. ൧൦.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/112&oldid=185964" എന്ന താളിൽനിന്ന് ശേഖരിച്ചത്