താൾ:GkVI22d.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94. കഷ്ടാനുഭവചരിത്രം.

ഓൎക്കേണമേ, എന്നു യേശുവോടു പറഞ്ഞു. യേശു അവനോടു:
ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു, ഇന്നു നീ എന്നോടു കൂടെ
പരദീസയിൽ ഇരിക്കും, എന്നു പറകയും ചെയ്തു. (ലൂ.)

യേശുവിൻ കുരിശിന്നരികെ അവന്റെ അമ്മയും അമ്മയുടെ
സഹോദരിയും അല്പായുടെ മറിയയും മഗ്ദലക്കാരത്തി മറിയയും
നിന്നുകൊണ്ടിരിക്കേ, യേശു അമ്മയും താൻ സ്നേഹിക്കുന്ന ശിഷ്യ
നും നില്ക്കുന്നതു കണ്ടു: "സ്ത്രീയേ, കണ്ടാലും നിന്റെ മകൻ" എന്നു
തന്റെ അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: "കണ്ടാലും
നിന്റെ അമ്മ” എന്നു പറഞ്ഞു. ആ നാഴിക മുതൽ ശിഷ്യൻ
അവളെ തന്നിടത്തിലേക്കു കൈക്കൊണ്ടു.

ഏകദേശം ആറാം മണി നേരമായപ്പോൾ ഒമ്പതാം മണിവ
രെയും ആ ദേശത്തിൽ ഒക്കയും അന്ധകാരം ഉണ്ടായി, സൂൎയ്യൻ ഇ
രുണ്ടു. ഏകദേശം ഒമ്പതാം മണിക്കു യേശു: “ഏലി, ഏലി, ലമാ ശ
ബക്താനി?” എന്നു മഹാശബ്ദത്തോടെ വിളിച്ചു, അതു “എൻ
ദൈവമേ, എൻ ദൈവമേ, നീ എന്നെ കൈ വിട്ടതു എന്തു? എ
ന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ചിലർ കേട്ടിട്ടു: ഇവൻ എലി
യാവെ വിളിക്കുന്നു, എന്നു പറഞ്ഞു. (മ. മാ. ലൂ.)

അതിൽ പിന്നെ സകലവും തികെഞ്ഞു വന്നു, എന്നു യേശു അ
റിഞ്ഞിട്ടു തിരുവെഴുത്തിനു നിവൃത്തിയാവാൻ: “എനിക്കു ദാഹിക്കു
ന്നു!” എന്നു പറയുന്നു. അവിടെ കാടിനിറഞ്ഞ പാത്രം ഉണ്ടു. ഉ
ടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങു എടുത്തു, കാടികൊണ്ടു
നിറെച്ചു, ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷിച്ചവർ: വിടു
എലിയാ അവനെ രക്ഷിപ്പാൻ വരുന്നുവോ നോക്കട്ടേ എന്നു പറ
ഞ്ഞു. യേശു കാടി സേവിച്ചിട്ടു: “നിവൃത്തിയായി!” എന്നു ചൊ
ല്ലി. “പിതാവേ, നിന്റെ കൈകളിൽ എൻ ആത്മാവെ ഏല്പിക്കു
ന്നു!” എന്നു ഉരത്ത ശബ്ദത്തോടെ വിളിച്ചു. ഉടനെ തല ചാച്ചു
പ്രാണനെ വിട്ടു. (യൊ, ലൂ. മ. മാ.)

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേലോടു അടിയോള
വും ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു, തറക
ളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ഉ
ണൎന്നുവരികയും അവന്റ ഉയിൎപ്പിൽ പിന്നെ കല്ലറകളെ വിട്ടു,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/106&oldid=185958" എന്ന താളിൽനിന്ന് ശേഖരിച്ചത്