താൾ:GkVI22d.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 കഷ്ടാനുഭവചരിത്രം.

എന്ന അലക്സന്തർ രൂഫൻ എന്നവരുടെ അപ്പനെ അവന്റെ കു
രിശിനെ ചുമപ്പാൻ നിൎബ്ബന്ധിച്ചു, കുരിശിനെ ചുമപ്പിച്ചു വെച്ചു,
അവനെ യേശുവിന്റെ വഴിയെ നടക്കുമാറാക്കി. (മ. മാ. ലൂ. യൊ.)

അതു കൂടാതെ വലിയ ജനസമൂഹവും അവനെ ചൊല്ലി തൊ
ഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു. ആയവരു
ടെ നേരെ യേശു തിരിഞ്ഞു: യരുശലേംപുത്രിമാരേ, എന്നെ അല്ല;
നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. എന്തിന്നു
എന്നാൽ മച്ചിമാരും പെറാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലക
ളും ധന്യമാർ തന്നെ, എന്നു ചൊല്ലുന്ന നാളുകൾ ഇതാ വരുന്നു, അ
ന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും, കുന്നുകളോടു: ഞ
ങ്ങളെ മറെപ്പിൻ എന്നും പറഞ്ഞുതുടങ്ങും! എന്തെന്നാൽ പച്ചമ
രത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാകും? എന്നു
പറഞ്ഞു. മററു രണ്ടു ദുഷ്പ്രവൃത്തിക്കാരും അവനോടു കൂടെ കൊല്ലു
വാൻ കൊണ്ടു പോകപ്പെട്ടു. (ലൂ.)

ഗൊല്ഗഥയിൽ എത്തിയപ്പോൾ പിത്തം കലക്കിയ വീഞ്ഞു അ
വനു കുടിപ്പാൻ കൊടുത്തു. ആയതു രുചി നോക്കിയാറെ കുടിപ്പാൻ
മനസ്സില്ലാഞ്ഞു വാങ്ങീട്ടില്ല. അവനെ കുരിശിക്കുമ്പോൾ മൂന്നാം
മണിനേരമായി. അവനോടു കൂട രണ്ടു കള്ളന്മാരെ ഒരുത്തനെ വല
ത്തും ഒരുത്തനെ ഇടത്തും കുരിശിച്ചു. ദ്രോഹികളോടും എണ്ണപ്പെട്ടു,
എന്നുള്ള വേദവാക്യം നിവൃത്തിയാകയും ചെയ്തു. (മ. മാ.)

യേശു പറഞ്ഞു: പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നറി
യായ്കകൊണ്ടു, അവൎക്കു ക്ഷമിച്ചു വിടേണമേ. (ലൂ.)

അവന്റെ തലെക്കു മീതെ അവന്റെ കുറ്റത്തിന്റെ സംഗതി
യെ എഴുതിവെച്ചിരുന്നു. പിലാതൻ ആകട്ടെ ഒരു സൂചകം എഴു
തി കുരിശിന്മേൽ പതിപ്പിച്ചു; അതിൽ നസറയ്യനായ യേശു യഹൂ
ദരുടെ രാജാവു, എന്നു വരെച്ചിട്ടുണ്ടു. യേശുവെ കുരിശിച്ച സ്ഥലം
നഗരത്തിന്നു സമീപമാകയാൽ, എബ്രയ, യവന, റോമ ഈ മൂന്നു
വക അക്ഷരങ്ങൾ കൊണ്ടും എഴുതിട്ടുള്ള സൂചകത്തെ അനേക
യഹൂദന്മാർ വായിച്ചു. പിന്നെ യഹൂദന്മാരുടെ മഹാപുരോഹിത
ന്മാർ പിലാതനോടു പറഞ്ഞു: യഹൂദരാജാവു എന്നല്ല, ഞാൻ യ
ഹൂദരാജാവു, എന്നു അവൻ പറഞ്ഞതു, എന്നത്രേ എഴുതേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/104&oldid=185956" എന്ന താളിൽനിന്ന് ശേഖരിച്ചത്