താൾ:GkVI22cb.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨ തിരുവത്താഴം

പ്പിക്കുന്നു— hs

അല്ലെങ്കിൽ (വിശെഷാൽ സ്വകാൎയ്യം സ്വീകരിക്കു
മ്പൊൾ ഹസ്താൎപ്പണത്തൊടെ)

ലൊകത്തിന്നു ന്യായം വിധിപ്പാനല്ല ലൊകത്തിനു രക്ഷ ഉണ്ടാകെണ്ട
തിന്നത്രെ ഈ ലൊകത്തിൽ വന്നവനായി— അദ്ധ്വാനിച്ചും ഭാരം ചുമ
ന്നും നടക്കുന്നവരെ ഒക്കയും തണുപ്പിപ്പാൻ തന്റെ അടുക്കലെക്ക് വി
ളിച്ച സത്യവാനും വിശ്വസ്തനുമായവൻ— എന്നിൽ ഭരമെല്പിച്ച ശുശ്രൂ
ഷയാൽ നിന്നൊടു (നിങ്ങളൊടു) ചൊല്ലുന്നിതു ധൈൎയ്യവാൻ (—) ആ
ക നിന്റെ (—) പാപങ്ങൾ നിണക്ക് (—) മൊചിക്കപ്പെട്ടിരിക്കുന്നു
— Sl.

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള സ്വൎഗ്ഗസ്ഥപിതാവെ— നിന്റെ കനിവിന്റെ പെരി
മയാൽ ഏകജാതനായ യെശു ക്രീസ്തനെ അയച്ചു തന്നു ക്രൂശി
ന്റെ ദണ്ഡത്താൽ ഞങ്ങളുടെ വീണ്ടെടുപ്പിന്നായി മരിപ്പാൻ ഏല്പി
ച്ചതിനാൽ നിണക്ക് സ്തൊത്രം ഉണ്ടാക— തന്നെത്താൻ ബലിഅൎപ്പി
ക്കയാൽ അവൻ സൎവ്വലൊകത്തിൻ പാപങ്ങൾ്ക്കും എന്നെക്കും മതിയാ
യുള്ള പൂൎണ്ണ പ്രായശ്ചിത്തം അനുഷ്ഠിച്ചു നിരപ്പിനെ ഘൊഷിക്കു
ന്ന ശുശ്രൂഷക്കാരെക്കൊണ്ടു ഞങ്ങൾക്കും പാപങ്ങളുടെ മൊചനത്തെ
അറിയിച്ചതാകയാൽ ഞങ്ങൾ വാഴ്ത്തുന്നു— കനിവെറിയ പിതാവെ
ഞങ്ങൾ അവന്റെ നിയമപ്രകാരം അവൻ വരുവൊളം ആ മരണം
പ്രസ്താവിപ്പാൻ തക്കവണ്ണം കൃപ നല്കെണമെ— ഞങ്ങളുടെ സ്വനീതി
യെ ആശ്രയിച്ചിട്ടല്ല ഞങ്ങൾ നിന്റെ പന്തിയിൽ ചെരുവാൻ തുനി
യുന്നതു നിന്റെ മഹാകരുണയെ ആശ്രയിച്ചിട്ടത്രെ— നിന്റെ മെശ
യിൽനിന്നു വീഴുന്ന നുറുക്കുകളെ പൊലും ചെൎത്തുകൊൾവാൻ ഞ
ങ്ങൾ പാത്രമല്ല— എങ്കിലും നീ യഹൊവെ എല്ലായ്പൊഴും അവന്ത

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/154&oldid=194466" എന്ന താളിൽനിന്ന് ശേഖരിച്ചത്