താൾ:Girija Kalyanam 1925.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ഞാശ്രയിച്ചംഗം ചരാചരദേഹിനാം
ഭ്രാന്തികൊണ്ടുണ്ടായ താന്തി പോക്കിടുവാൻ
താൻ തീരുറച്ചാനിതു നല്ലതെന്നവൻ.
വന്നു ഹിമഗിരികന്യകാമാസാഭ്ര
വന്ദനംചെയ്തു കാലുന്നതകൌതുകാൽ
"എന്നെയുമെന്നമ്മ ലാളിച്ചു വാഴിക്കെ"
ന്നന്വഹം വന്നങ്ങിരുന്നു നിന്നു ചീരം
"നിന്നുടലെന്നുടെ രാജ്യമായ്ക്കൊള്ളുവാൻ"
വന്നേനവകാശി ഞാനിനിമേലെന്നും.
എന്നെബ് ഭരിക്കണമന്യജനതുല്ല്യ-
മെന്നും വെടിയരുതെന്നെ നീ യെന്നതും.
മുന്നമിരുന്നോനെയിന്നു വെടിഞ്ഞു ഞാൻ
നിന്നെയിരുത്തുന്നതന്യായമായ് വരും.
എന്നാലവനോടു മേളിച്ചിരിന്നുക്കോൾ
കെന്നങ്ങു ദേവീമതമറിഞ്ഞേകദാ
നല്ലോരുനേതാവും നോക്കിക്കുടിപുക്കു
തെല്ലങ്ങൊഴിക്കെന്നു മെല്ലവേ സല്ലപൻ
കല്ചനയാ കടന്നുൾപ്പുക്കു യൌവനം
മൽപുരമിപ്പവൽമെയ്യെന്നു കല്പയൻ.
ഒട്ടുനാൾ വാണിതു; വിട്ടുപോയാൽ മമ
കിട്ടുമേ കീത്തികേ" ടെന്നായി ബാല്യവും.
ധ്രഷ്ടൻ കടന്നുവനൊട്ടും മടിയാതെ
മുട്ടസ്ഥലംവച്ചു വട്ടവുംക്രട്ടിനാൽ.
ബാല്യനിമ്മാല്യമംഗം വധൂമൌലിമേൽ
മാല്യമായ് വച്ചു പകത്തി ദിനംപ്രതി.
അന്നേരമങ്ങതിൻമു കണ്ടാർകൾ
ക്കൊന്നേ രസമേനെ*ന്നൊന്നു തോന്നി മുദാ.
നേർവരാ മെയ്യിൽ നിന്നാൽ പറഞ്ഞാലെന്തു
കാർവരവ നമ്മോടു രിനെന്നാത്തുടൻ
ദിഗ്ജയം ചെയ്പതിന്നച്ചഛയും മാനസേ
വച്ചു സന്നാഹവും നിശ്ചയം നിശ്ചലം
കാർഷ്ണ്യമെയ്യും കം തുഷ്ണീമിഹ സ്വയം
പാഷ്ണിസംശോധനം ചെയ്തു നിയ്വന്ത്രണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/48&oldid=160366" എന്ന താളിൽനിന്ന് ശേഖരിച്ചത്