താൾ:Girija Kalyanam 1925.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമഖണ്ഡം
5


വക്ത്രവും പൊത്തിപ്പൂഷാ സരൂപം മേവുന്നതും;
ഒട്ടൊഴിയാതെ പാർത്താൽ കഷ്ടമക്കൎമ്മദോഷം
നഷ്ടമായ് വന്നില്ലതിൻ ശിഷ്ടമിന്നനുഭവം.
മാരിതനായ ദക്ഷൻ ജീവിതനായി; പിന്നെ-
പ്പൂരിതമായി യാഗം നേരിനു തക്കവണ്ണം.
ദാരിതം പാപദാരുവേരിതെന്നോരാതെപോയ്;
ഗൌരിതൻ‌വിരഹത്താൽ‌പ്പാരിടമനാഥമായ്.
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ
ചെയ്തുകൊള്ളണം ലോകമാതാവിൻ പാദാർച്ചനം.
മാധവസഹോദരി മാതാവായതു മമ
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ.
സാദരമുടൻ ദേവി ഭൂധരസുതയായി-
ച്ചെയ്തീടുമവതാരമാധിപോമന്നു പാരിൽ.
നാഥനോടവൾചേൎന്നാലേതുമില്ലാൎക്കും ഭയം;
ഭൂതനാ‍ാഥനോടവൾ പാതിമെയ് വാങ്ങിക്കൊള്ളും.
ചൂതബാണനിൽ പ്രീതചേതനനായിപ്പാര-
മാദരിച്ചീടും രതിചാതുരീവിധികളെ.
പിച്ചകബാണനിന്നു വാച്ചൊരാധികൾ വീളു-
മുജ്ജ്വലരസമെറ്റമുജ്ജ്വലമെന്നും വരും.
ഹൃജ്ജ്വരം നീക്കി നിങ്ങൾ നിൎജ്ജരന്മാരേ! നിത്യ-
മൎച്ചനം ചെയ്തീടുവിൽ വിശ്വമാതാവിൻ പദം.
വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോൎത്താൽ
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും;
കച്ചതും മധുരമാ;മുച്ചയാം നിശീഥവും;
തച്ചു തിന്നുന്ന മൃഗം നിശ്ചയം സഹായമാം;
കച്ചരം പടച്ചരം വച്ചരമറച്ചുടൻ
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ;
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും;
വിശ്വസിപ്പവൎക്കമ്മ നിശ്ചയം കല്പവല്ലി.”
ചതുരാനനൻ‌ചൊന്ന മധുരാലാപമേവ
മസുരവിരോധിനാം വിധുരഭാ‍വംപോക്കി.
അമരാവതീപതി കമലാസനനോടു
വിമലമുപദേശം സകലം വീണ്ടുപോന്നു.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/24&oldid=204319" എന്ന താളിൽനിന്ന് ശേഖരിച്ചത്