Jump to content

താൾ:Ghoshayatra.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാര്യംകൊണ്ടിഹ നീയും ഞാനും

കനിവൊടുസഖ്യം ചെയ്തിതുമുന്നും
കാര്യമതന്നു കഴിഞ്ഞുപിരിഞ്ഞു
വൈരമതിനിയും മുന്നെപ്പോലെ
പൂശകനാം നീ പൂശകനിനിമേൽ
മൂഷികനാം ഞാൻ മൂഷികനിനിമേൽ
ഇനി നാം തങ്ങളിലെത്തുംനേരം
കനിവുമതില്ലൊരു ചേർച്ചയുമില്ലാ


ഇങ്ങനെയുള്ളൊരു ശ്ലോകം ചൊല്ലീ-
ട്ടങ്ങുനടന്നിതു മൂഷികനുടനെ ,
എന്നതുകൊണ്ടു പറഞ്ഞുവൃകോദര
നന്നിതുമാർഗ്ഗം നയശാലികളാൽ
നിന്ദിതമല്ലിതു നന്ദിതമത്രേ
ചെന്നുടനവരുടെ മോചനമുചിതം
ഇന്നിസ്സങ്കടമവരുടെ തീർത്താൽ
പിന്നെ നടേത്തെപ്പോലെതന്നെ
കൗന്തേയന്മാർ കൗന്തേയന്മാർ
കൗരവ്യന്മാർ , കൗരവ്യന്മാർ.


ആര്യനിദാനീമരുളിചെയ്തതു

കാര്യ

മിതെന്നുരചെയ്തിതു നകുലൻ.


ഏഷണിപറവാൻ വിരുതുപെരുത്തവ

നേഷസുയോധനനനുജന്മാരും
ദുഷണമിങ്ങനെ വരുവാനൊക്കെയു-
മേഷണി ദോഷമിതെന്നറിയേണം

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/73&oldid=160353" എന്ന താളിൽനിന്ന് ശേഖരിച്ചത്