താൾ:Ghoshayatra.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശുകപുരമമരും പരമശിവൻ മമ
സുകവിത വരുവാൻ വരമരുളേണം.
തകഴിയിലമരും ഹരിഹരസുതനും
സകലഗുണങ്ങൾ നമുക്കു തരേണം.
നഗവരനന്ദിനിമാത്തുരമരും
ഭഗവതിസതതം കാത്തരുളേണം.
വിഗതകളങ്കം കവികളുരപ്പാൻ
മികവു നമുക്കു ലഭിപ്പിക്കേണം.
അംബരതടിനീ നിലയനിലീനമൊ-
രംബുജനയനം നയനാനന്ദം
കംബുകശാപരിശോഭിതമാകിന
ബിംബമെനിക്കവലംബനമേകും.
ഉലകുജയിച്ചു ജയശ്രീകൾക്കൊരു
കുലഗൃഹമാകിന കുവലയനയനൻ
ഉലകുടെ പെരുമാളവനീപതികുല-
തിലകമതാകിനമന്നരിൽ മന്നൻ
വലരിപുഡന്നിഭനം ബുധികാഞ്ചീ-
വലയിതമാകിനവസുധാചക്രം
കുലബലധനജനപൗരുഷശാലീ
നലമേവാണു വസിക്കുംകാലം
പാരിൽ ദ്രവ്യവിഭൂതിപെരുത്തു
ദാരിദ്ര്യംബത കേൾപ്പാനില്ല.
ചാരുസ്ത്രീ കുലപാലികമാരുടെ
ചാരിത്രത്തിനു ഭംഗവുമില്ല-
ദുർഹ്മദമില്ലാ, ദൂഷണമില്ലാ
ദുർമ്മുഖമുള്ള ജനങ്ങളുമില്ലാ,

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/6&oldid=160338" എന്ന താളിൽനിന്ന് ശേഖരിച്ചത്