Jump to content

താൾ:Ghoshayatra.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടിക്കരുതു ഗതി മുടക്കി മദഭര-
മടക്കി യുടനതി പടുക്കളൊരുവക
പടക്കു തുടരുക.
പൊടുക്കെന്നിവനുടെ മിടുക്കു ഫലിക്കാഞ്ഞു
നടക്കുമില്ലെന്നാകിലടുക്കുമതുകൊണ്ടു
നടുക്കമിനിക്കില്ല പടുക്കളിവരെല്ലാ-
മൊടുക്കം തൊറ്റുമണ്ടും.

ഇങ്ങനെയുള്ളൊരു ദുർഭാഷണമവർ
തങ്ങളിലങ്ങു പറഞ്ഞൊരുശേഷം
സംഗരമാശു തുടങ്ങി പ്രകടശ-
രങ്ങൾ ചൊരിഞ്ഞു മറിഞ്ഞിതു ഗഗനം
ചൊല്ലേറീടിന ഗന്ധർവ്വൻ നിജ-
വില്ലു വലിച്ചു ചെവിക്കിടചേർത്തു
നല്ല ശരങ്ങളുതിർത്തുതുടങ്ങി
നല്ലൊരു സമരമതെന്നേവേണ്ടു
ഊറ്റക്കാരവർ നൂറ്റുവരെല്ലാം
ഏറ്റംചാടിയടുത്തുതുടങ്ങി
കാറ്റുകൾ തടിക്കരപറ്റീടുമൊ-
രാറ്റിലെ വെള്ളത്തിരകൾകണക്കെ
കേറ്റം പാരമതാരംഭേ പുന-
രേറ്റം പേടിയുമുടനേകൂടി
തോറ്റു തിരിച്ചു തുടങ്ങി പതുക്കെ-
പ്പാറ്റകൾപോലെ പടജ്ജനമെല്ലാം.
മാറ്റലർ ബാണഗണങ്ങളുമുടനുട-
നേറ്റു മുറിഞ്ഞു മറിഞ്ഞഥവീണു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/51&oldid=160329" എന്ന താളിൽനിന്ന് ശേഖരിച്ചത്