Jump to content

താൾ:Ghoshayatra.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുനിയുമപ്പോളുരചെയ്താൻ

മരു-

മകനേ! മതിമതി ഭീതികളെല്ലാം.
പ്രകൃതിഗംഭീരന്മാർക്കും ഞാനൊരു
വികൃതിവരുത്തുന്നതിന്നു സമർത്ഥൻ.
പാർത്ഥന്മാരിനി വന്നാലുടനെ
തീർത്തുരചെയ്യാമില്ലവിവാദം
തീർത്ഥസ്നാനമൊരിരുപതുവർഷം
പാർത്ഥന്മാർക്കിനിയും കൽപിക്കാം.
പിന്നെവരുമ്പോൾ പിന്നെയുണ്ടാ-
മെന്നുടെ കൗശലമതിലുമൊരധികം.
ചേട്ടനുമനുജനുമനുജന്മാരും
ചേട്ടകളൈവരുമുള്ളൊരുകാലം.
കാട്ടിലിരിന്നു പിരിഞ്ഞീടേണം
നാട്ടിൽകേറാനിനിയെളുതല്ലാ.


ഇങ്ങിനെ ശകുനിയുമുരചെയ്തപ്പോൾ
തിങ്ങിനമോദം മനസിജനിച്ചു
തുംഗമഹാഹങ്കാരം പൂണ്ടുഭു-
ജംഗദ്ധ്വജനഥപുനരുരചെയ്താൻ:-

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/29&oldid=160304" എന്ന താളിൽനിന്ന് ശേഖരിച്ചത്