താൾ:Ghoshayatra.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗാന്ധാരീസുതനുടനെ പുനരപി
ഗാന്ധാരാദികളോടുരചെയ്താൻ.


കൗന്തേയന്മാരവർ പുനരിനിയും

കാന്താരാടനമങ്ങുകഴിഞ്ഞാൽ
മാറ്റാരവരിഹമറ്റൊരുകൂട്ടം
കൂറ്റാർ ചിലരെ കൂട്ടിക്കെട്ടി.
ഏറ്റംകോപിച്ചിഹ വന്നൊരു പട-
യേറ്റെന്നാലിനി നിൽപാൻ വിഷമം.
കാറ്റിൻമകനൊരു വൻപുലിപോലെ,
ചീറ്റിയണഞ്ഞു പിണങ്ങുന്നേരം
തോറ്റുമടങ്ങുകയില്ലല്ലീനാം?
ഊറ്റക്കാരവർ പലരുണ്ടല്ലോ-
ഇക്കൂട്ടതിതനൊരമളിപിണപ്പാൻ
നോക്കിയിരിക്കുന്നുണ്ടിഹപലരും.
തെക്കുവടക്കുകിഴക്കുപടിഞ്ഞാർ
ദിക്കതുമുള്ളതിൽ വൈരികളേറും
ഇക്കാലം ചില കലശലുകൂട്ടാ-
നൊക്കെകൂടിവിചാരിക്കുന്നു.
ഇക്കണ്ടാളുകളൊക്കെ വരുമ്പോൾ
ഇക്കഥയൊന്നുമറിഞ്ഞേ പോവൂ


ദുര്യോധനനുടെ വചനംകേട്ടഥ
വീര്യഗുണാംബുധികർണ്ണനുരത്താൻ:-

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/27&oldid=160302" എന്ന താളിൽനിന്ന് ശേഖരിച്ചത്