Jump to content

താൾ:Ghoshayatra.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭള്ളുനടിച്ചു തടിച്ചമദംകൊ-
ണ്ടുള്ളു നിറഞ്ഞു കവിഞ്ഞീടും മല-
വെള്ളത്തിരപോലിരവും പകലും
തള്ളിയലക്കും പരിതോഷത്താ-
ലുള്ളത്തിൽ പുനരുത്തമപുരുഷരി-
ലെള്ളോളം ബഹുമാനംകൂടാ-
തുള്ള ശഠന്മാരോടിടകൂടി-
ത്തള്ളലിയന്നുവസിക്കും കാലം
ധർമ്മത നൂജനു മനുജന്മാരും
പെണ്മണിയാളാം ദ്രൗപദിതാനും
നിർമ്മലരാകിന വിപ്രന്മാരും
ശർമ്മദമാകിന ധർമ്മാരണ്യേ
നിർമ്മലതീർത്ഥജലങ്ങളുമാടി-
ദ്ധാർമ്മികരാകിന താപസവരരുടെ
സമ്മാനത്തെ ലഭിച്ചു ലഭിച്ചും.
കൃമ്മീരാസുര നിധനാനന്തര-
നന്തരിതാഖില ചിന്താഭാരം
സന്തോഷാംബുധി വൻതിര നീന്തി-
ശ്ശാന്തന്മാരവരന്തണരോടേ
ഹന്തസുഖിച്ചു നിതാന്തമനോഹര-
കാന്താരേ നിജകാന്താസഹിതം.
ക്ലാന്തിവെടിഞ്ഞതികാന്തിയുതന്മാ-
രന്തസ്സുഖമൊടു ചെന്താർമകളുടെ
കാന്തൻ തന്നുടെ കാന്തം തിരവുൽ
ചിന്തിച്ചധിഗത സന്തതമോദമ-
നന്ത ദുരന്ത നിരന്തരമാം ഭവ-

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/16&oldid=160290" എന്ന താളിൽനിന്ന് ശേഖരിച്ചത്