താൾ:Ghoshayatra.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊണുമുറക്കവുമെന്യേയൊരു തൊഴിൽ
കാണുന്നീലിഹ യജമാനന്മാ-
ർക്കേണവിലോചനമാരെപ്പോലെ,
വാണാൽ മതിയോ മതിമാന്മാരേ!
ഊണുകഴിപ്പാനടവിയിലുടനേ
നൂണുനടക്കും ക്രോഷ്ടാവും മതി.
ആണുങ്ങൾക്കുപിറന്നവനീവിധ-
മൂണുകളൊന്നുമൊരൂണായീല.
ക്ഷീണമകന്നുടനരിഭടപടയേ
ബാണംകൊണ്ടു തകർത്തങ്ങവരുടെ
ശോണിത ശോണമാതാകിനദ്ദേഹം
ക്ഷോണിയിലിട്ടു പിരടിശ്വാവിനൊ-
രൂണിനുനൽകി സ്വാമിയെവന്നഥ
താണുവണങ്ങിത്തരസാകിട്ടുമൊ-
രോണപ്പുടകയുടുത്തുടനുളവാ-
മൂണത്രേ പുനരൂണെന്നറിവിൻ."
ഇത്ഥംനൃപനുടെ വാക്കുകൾകേട്ടതി
വൃദ്ധനതാകിന മന്ത്രിപ്രവരൻ
സത്വരമെഴുന്നേറ്റടിമലർ കൂപ്പീ-
ട്ടുത്തരമിത്തരമെന്നറിയിച്ചാൻ:

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/14&oldid=160288" എന്ന താളിൽനിന്ന് ശേഖരിച്ചത്