താൾ:Ghathakavadam ഘാതകവധം 1877.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮


വൾ സാവധാനത്തിൽ അവന്റെ പിന്നാലെപോയി. അവൾ കൊച്ചിലെ പരിചയിച്ചിട്ടുള്ള പ്രോത്തെസ്തന്തു പള്ളിയിൽ അവൻ പോയപ്പോൾ അവളും വിരോധം കൂടാതെ അവന്റെ കൂടെപോയി.

അവൾ തന്റെ മക്കളെ എല്ലാവരെക്കാളും സുന്ദരി ആയിരുന്നു. വെയിലത്തു മിന്നിയ ശൊഭയുള്ള പൊൻകസവു ധരിച്ചു അവൾ അവരുടെ പിന്നാലെ വള്ളത്തേൽ കേറിയപ്പോൾ അമ്മയെന്നല്ല മൂത്ത ജെഷ്ഠത്തിയെന്നു കാണികൾക്കു തോന്നിപോകും.

ബ്രാഹ്മണനെ കണ്ട കാൎയ്യത്തെക്കുറിച്ചു അവർ സംസാരിച്ചു നല്ല രസം എല്ലാവൎക്കും മുമ്പെ തന്നെ ഉണ്ടായിരുന്നു. വള്ളം പിന്നെയും പോകുമ്പോൾ ആയാളുടെ വീട്ടിന്റെ ഇരിപ്പും കണ്ടത്തിന്റെ വിസ്താരവും ചൂണ്ടിക്കാണിച്ചുകൊണ്ടു കോശികുൎയ്യൻ തന്നെ ആ വൎത്തമാനം ആവൎത്തിച്ചു ആറ്റിന്റെ മറ്റെക്കരെ ഒരു ധനവാനായ സുറിയാനിക്കാരന്റെ വകയായി കുറെ ഏറെ സ്ഥലം ഉണ്ടായിരുന്നു. അതു മറിയത്തെക്കാണിക്കെണ്ടതിനു അവൻ പ്രത്യേകം ശ്രമിച്ചു അതിന്റെ സാദ്ധ്യം അവൾ തല്ക്കാലം അറിഞ്ഞിട്ടില്ലാഞ്ഞു.

ഗിവറുഗീസു മിണ്ടാതെയും വിചാരത്തൊടും അപ്പഴപ്പോൾ അമ്മയുടെ മുഖത്തു നോക്കിക്കൊണ്ടും ഇരുന്നു ഇങ്ങിനെ വള്ളം വളരെ കല്പടകളുള്ള ഒരു കടവിൽ അടുത്തു കോശികുൎയ്യൻ ധൃതിയോടു കൂടെ ചാടി ഇറങ്ങി.

"അപ്പാ! അല്ലല്ല! ഇവിടെയെന്നല്ലെല്ലൊ പറഞ്ഞിരുന്നതു" എന്നു മറിയം വിളിച്ചു പറഞ്ഞു എങ്കിലും അവൻ കൂട്ടാക്കിയില്ല. ഇങ്ങിനെയുണ്ടാകുമെന്നു അവൻ മുമ്പുകൂട്ടിക്കരുതിയിരുന്നതുകൊണ്ടായിരുന്നു വള്ളം അടുത്ത ഉടനെ അതുവരാതിരിപ്പാൻ ചാടിക്കളഞ്ഞതു.

“നമ്മളെല്ലാവരെയും പ്രൊത്തെസ്താന്തിൽ വളൎത്തുന്നതിനു അപ്പനു നല്ല താല്പൎയ്യമുണ്ടെങ്കിലും പ്രവൃത്തിയിൽ നാം സുറിയാനിയിലൊ അപ്പനു എതകുന്ന മറ്റേതിലെങ്കിലുമൊ ആയിരിക്കെണമെന്നു ആഗ്രഹമുണ്ടു ഇങ്ങിനത്ത വ്യാജ പ്രവൃത്തി ഇനിക്കു ബഹു വെറുപ്പാകുന്നു” എന്നിങ്ങിനെ ഗീവറുഗിസു പറഞ്ഞപ്പോൾ അവന്റെ പരമാൎത്ഥതയുള്ള കണ്ണു കൊപഭാവത്തോടു കൂടിയിരുന്നു. “ഗീവറുഗീസും മറിയവും നിങ്ങളുടെ അപ്പനോടു എതൃക്കാതെ ചുമ്മായിരിപ്പിൻ ഇന്നു നിങ്ങളെ ഇവിടെകൊണ്ടു വന്നതിനു തക്ക കാരണം

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/60&oldid=148720" എന്ന താളിൽനിന്ന് ശേഖരിച്ചത്