താൾ:George Pattabhishekam 1912.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ട്യാര അവർകളും, ടി.എൻ. പെറ്റിയപ്പൻശെട്ട്യാര അവർകളും പ്രസംഗിച്ചതിന്നുശേഷം സാധുകൾക്ക് അരിയും ഹിന്ദുസ്കൂൾ, മാപ്പിളസ്കൂൾ കൂട്ടികൾക്ക് ചായപലഹാരങ്ങളും കൊടുത്തതിൽപിന്നെ എത്രയും വിശേഷമായി അലങ്കരിക്കപ്പെട്ട പല്ലക്കിൽ മഹാരാജാവ് തിരുമനസ്സിലെ ഛായാപടം വെച്ച് ആനയേടും നാഗസ്വരം മുതലായ വാദ്യങ്ങളോടുകൂടി നഗരപ്രദക്ഷിണം ചെയ്യുകയും രാത്രി 10 മണിക്ക് കിരമരുന്ന് കത്തിക്കുകയും ചെയ്ത് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു പോവുകയും ചെയ്തു. ഇതിനെല്ലാം കാരണഭൂതനായ മണ്ണാർക്കാട്ട് മൂപ്പിൽനായർ അവർകളേയും ഈ ശുഭകാര്യം നിർവ്വിഘ്നമായി കലാശിപ്പിക്കേണ്ടിതിന്നു അത്യത്സാഹം ചെയ്തു. സബ്ബ് റജിസ്ത്രാർ പി. ഗോവിന്ദമേനോൻ അവർകൾ, സബ്ബ് ഇൻസെപ്കടർ മൊയ്തീൻ അവർകൾ, ടി.എസ്സ്. നാരായണമേനോൻ അവർകൾ, എൻ കൃഷ്ണപ്പൻശെട്ട്യാര് അവർകൾ, സിദ്ധരാമൻശെട്ട്യാര് അവർകൾ, ടി.എൻ. കൃഷ്ണപ്പൻശെട്ട്യാരവർകൾ മുതലായ കമ്മറ്റിമെന്പ്ർമാരേയും അഭിനന്ദിക്കേണ്ടതാണ്. കോഴിക്കോട്ട് ദർബ്ബാറിന്നു പോകേണ്ടിവന്ന കല്ലടി മൊയ്തുട്ടിസാഹിബ് അവർകളും കഴിയുന്ന ദത്താശകൾ ഒക്കെ ചെയ്തിരുന്നു. മണ്ണാർക്കാട്ട് എളയനായരവർകളുടെ വകയായി പ്രത്യേകം ചില ആഘോഷങ്ങളും ധർമ്മങ്ങളും നടത്തിയിരുന്നു. നായരവർകളുടെ ക്ഷേത്രങ്ങളിൽ വഴിപാടുകളും പ്രാർത്ഥനകളും ഭംഗിയായി നടത്തുകയുണ്ടായിട്ടുണ്ട്. കുന്നമംഗലം-ചാത്തമംഗലം ഇവിടെ പട്ടാഭിഷേകാഘോഷങ്ങൾ ഡിസേന്പ്ര 9-ാംനു ആരംഭിച്ചു. അന്ന് മണ്ണിലേടത്തിൽ മൂപ്പിൽനായരവർകളുടെ വകയായി ബ്രാഹ്മണസദ്യയും, പ്രമാണിസദ്യയും, സാധുക്കൾക്ക് കഞ്ഞിപകർച്ചയും ഉണ്ടായിരുന്നു. കുന്നമംഗലം സബ്ബ് റജിസ്താറും ചാത്തമംഗലം, കുന്നമംഗലം, ചെറുകളത്തൂർ എന്നീ അംശങ്ങളിലെ അധികാരിമാരും മണ്ണത്തൂർ കോമുപടനായരവർകൾ തുടങ്ങി വളരെ പ്രമാണികളും അന്ന് അവിടെ കൂടിയിരുന്നു. ഭക്ഷണാനന്തരം കുന്നമംഗലം സബ്ബ് റജിസ്ത്രാപ്പീസ്സിലെ എല്ലാവരും കൂടി ഒരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/170&oldid=160187" എന്ന താളിൽനിന്ന് ശേഖരിച്ചത്