താൾ:George Pattabhishekam 1912.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ ഘോഷയാത്ര മടങ്ങി വേട്ടക്കൊരുമകൻകാവിൽ പോയി ആ വഴിക്ക് രാത്രി 9 മണിക്ക് പന്തലിൽ മടങ്ങി എത്തി. അതിന്നുശേഷം വാദ്യഘോഷങ്ങളും പലിശക്കളി, കോൽക്കളി മുതലായ വിനോദങ്ങളും കിരമരുന്നുപ്രയോഗവും ഉണ്ടായിരുന്നു. ജനങ്ങളുടെ വിനോദത്തിന്നായി പുലരുന്നതുവരെ ഒരു നാടകാഭിനയവും ഉണ്ടായിരുന്നു.

തൃപ്രയാർ

ഇവിടെയുള്ള ആഘോഷങ്ങൾ മിക്കതും നാട്ടിക, പള്ളിപ്രം ഈ രണ്ടു അംശക്കാർ യോജിച്ചാണ് നടത്തിയത്. പള്ളിപ്രത്ത് ക്രിസ്ത്യൻപള്ളിക്കരികെ പ്രത്യേക പന്തൽകെട്ടി വിളംബരം വായിക്കപ്പെട്ടിരുന്നുവെങ്കിലും മേൽ രണ്ട് അംശക്കാരുടെ പൊതുവിൽ പ്രത്യേകമായി വിളംബരവായനയും മറ്റും സബ്ബ് റജിസ്ത്രാർ മിസ്റ്റർ കസ്തൂരിറങ്കഅയ്യരുടെ അദ്ധ്യക്ഷതയിലാണ് നടത്തിയത്. നാട്ടിക അംശം അധികാരി മിസ്റ്റർ ചേർത്തലത്ത് രാമനും വെള്ളിപ്രം അംശം അധികാരി മിസ്റ്റർ തയ്യൽ കുഞ്ഞിട്ടണാൻനായരും വെണ്ടപ്പെട്ട പരിശ്രമം ചെയ്തിരുന്നതുകൊണ്ട് ആഘോഷങ്ങൾ ഒക്കെ ഒരുവിധം ഭംഗിയായിതന്നെ കഴിഞ്ഞു. വലപ്പാട് അങ്ങാടിയിൽ കൂടിയുണ്ടായ ഘോഷയാത്രയിൽ വളരെ പുരുഷാരം കൂടിയരുന്നു. വലപ്പാട് സി.എം.എസ്സ്. പള്ളിക്കാരും മറ്റുള്ളവരും തമ്മിൽ ഈ സംഭവം കാരണമായി അല്പം അസ്വാസ്ഥത്തിന്നിടയായിട്ടുണ്ടെങ്കിലും ആഘോഷങ്ങൾ ഒക്കെ ഭംഗിയായി കഴിഞ്ഞുകൂടി. ‌

മതിലകം.

സബ്ബ് റജിസ്ത്രാരുടേയും പാപ്പിനിവട്ടം അംശം അധികാരിയുടേയും പരിശ്രമത്താൽ പട്ടാഭിഷേകദിവസം പലെ ആഘോഷങ്ങളും ഉണ്ടാക്കി അഗതികൾക്ക് ഭക്ഷണം കൊടുക്കു, വിദ്യാർത്ഥികളെ സൽക്കരിക്കു മുതലായ എണ്ണങ്ങൾ നടത്തിയിരിക്കുന്നു. പെരിഞ്ഞണം സ്കൂൾ ഭാരവാഹികളുടെ ഉത്സാഹത്തിന്മേൽ പത്ര്യേകമായ ആഘോഷങ്ങൾ നടത്തപ്പെട്ടിരുന്നതും പ്രസ്താവയോഗ്യമാണ്. ‌

അണ്ടത്തോട്.‌

സബ്ബ്റജിസ്ത്രാർ എൽ.വി.കൃഷ്ണയ്യർ (ബി.എ) അവർകളുടേയും സ്റ്റേഷനാപസർ മിസ്റ്റർ അച്ചുതൻ നായരുടേയും കടിക്കാട്,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/162&oldid=160181" എന്ന താളിൽനിന്ന് ശേഖരിച്ചത്