താൾ:George Pattabhishekam 1912.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദർബ്ബാർ പന്തലിനുള്ളീൽ കടപ്പാൻ അനുവാദം കൊടുക്കപ്പെട്ടവർ മൂന്നു തരക്കാരാണ്. ദർബ്ബാറികളെന്നും സാധാരണന്മാരെന്നും രണ്ടുതരം തിരിച്ചാണ് ക്ഷണനക്കത്തുകൾ അയച്ചത്. പിന്നെ റ്റിക്കറ്റുപ്രകാരം ഉള്ളിൽ കടപ്പാൻ വളരെ പേർക്ക് അനുവാദം കൊടുത്തിട്ടുണ്ട്.നാലയ്യായിരം ജനഗ്ങൾക്കു സുഖമായിരിക്കത്ത്റ്റക്ക സ്ഥിതിയിൽ കിഴക്കുപടിഞ്ഞാറായി വളരെ വലിപ്പത്തിൽ ഭംഗിയിൽ കെട്ടിയുണ്ടാക്കി കൗതുകമായി അലങ്കരിക്കപ്പെട്ട ഈ പന്തലിൽ കിഴക്കുവശം ഓരു മണ്ഡപം കെട്ടിയുൺറ്റാക്കി വിതാനിച്ചു ജോർജ്ജ് ചക്രവർത്തിയുടെയും മേരി മഹാരാജ്ഞിയുടെയും ഓരോ വലിയ പടം തൂക്കി ആ മണ്ഡപത്തിന്മേൽ മാന്യസ്ഥാനങ്ങളും വെച്ചിരുന്നു. യൂറോപ്യന്മാർ യൂറേഷ്യക്കാർ സ്ത്രീകൾ ഇങ്ങിനെ ഓരോ തരം തിരിച്ചു ഓരൊ തരക്കാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ പന്തലിനുള്ളിലുണ്ടായിരുന്നു. പത്തു മണി കഴിഞ്ഞപ്പോഴേക്കു മണ്ഡപത്തിന്നു മുൻ വശം ദർബാറികളായി ക്ഷണിക്കപ്പെട്ടവർക്കു ഇരിപ്പാൻ ഏർപ്പാടു ചെയ്തിരുന്ന ഇടങ്ങളൊഴികെ ശേഷം ഹാളിലുള്ള സ്ഥലങ്ങൾ മുഴുവനും ക്ഷണിക്കപ്പെട്ടവരാലും ഉള്ളിൽ കടപ്പാനുള്ള അനുവാദറ്റിക്കറ്റു കിട്ടിയവരാലും നിറയപ്പെട്ടിരുന്നു.

.

ദർബാറികൾ.

പതിനൊന്നു മണിക്കു മുമ്പായി താഴെ പറയുന്ന ദർബാരികൾ ഹജൂരാപ്പീസിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

മാലിഖാന വാങ്ങുന്ന രാജാക്കന്മാർ .
  1. മ-ര-രാ കിഴക്കെ കോവിലകത്തു മാനവിക്രമരാജാ സാമൂതിരിപ്പാടു തമ്പുരാൻ അവർകൾ,
  2. മ-ര-രാ ഏറാൾപാടു തമ്പുരാൻ അവർകൾ,
  3. മ-ര-രാ പടിഞ്ഞാരെ കോവിലകത്തു മാനവിക്രമകിട്ടുണ്ണിരാജാ മൂനാർപ്പാടു തമ്പുരാൻ അവർകൾ,
  4. മ-ര-രാ മാനവേദൻ എന്ന ചെറിയ അനുജൻ രാജാ ഏടതൃപ്പോടു തമ്പുരാൻ അവർകൾ,
  5. മ-ര-രാ മാനവിക്രമൻ രാജാ നടുതൃപ്പോടുതമ്പുരാൻ അവർകൾ,
  6. മ-ര-രാ ചിറക്കൽ കോവിലകത്തു ഉദയവർമ്മ വലിയരാജാ അവർകൾ,
  7. മ-ര-രാ തേവണങ്ങോട്ടു കോവിലകത്ത് ഉദയവർമ്മവലിയരാജാ അവർകൾ,
  8. മ-ര-രാ തേവണങ്ങോട്ടുകോവിലകത്ത് ഉദയവർമ്മ എളയരാജാ അവർകൾ,
  9. മ-ര-രാ കവിണിശ്ശേരി കോവിലകത്തു രവിവർമ്മ രാജാ അവർകൾ,
  10. മ-ര-രാ അടിത്തില പടിഞ്ഞാറെ കോവിലകത്തു കേരളവർമ്മ രാജാ അവർകൾ,
  11. മ-ര-രാ കോട്ടയത്ത് തെക്കേകോവിലകത്ത് വീരവർമ്മ വലിയ രാജാ അവർകൾ,
  12. മ-ര-രാ കിഴക്കെകോവിലകത്തു വീരവർമ്മരാജാ അവർകൾ,
  13. മ-ര-രാ കടത്തനാട്ടു പോർളാതിരി രാമവർമ്മ രാജാ അവർകൾ,
  14. മ-ര-രാ എടവലത്ത് കോവിലകത്തു വീരവർമ്മ എന്ന രവിവർമ്മ രാജാ അവർകൾ,
  15. മ-ര-രാ കുറുമ്പ്രനാട് രാമമംഗലത്തു കോവിലകത്തു വീരവർമ്മരാജാ അവർകൾ,
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/100&oldid=160159" എന്ന താളിൽനിന്ന് ശേഖരിച്ചത്