Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്കോട്ടു കായലിലെ ചെറുവക മത്സ്യം വളരെ പ്രസിദ്ധപ്പെട്ടതാണു്. വടക്കൻ ആറുകളുടെ പതനസ്ഥാനങ്ങളിലും കായലുകളിലും ചീങ്കണ്ണിയും മുതലയും ധാരാളം കിടപ്പുണ്ടു്. മലകളിൽ ആനകളെ പിടിച്ചു പഴക്കുന്നതിനു കൊപ്പങ്ങൾ പണിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ അവയെ ഉപയോഗിക്കാറില്ല.


അദ്ധ്യായം ൭.

വനങ്ങൾ.

വനങ്ങൾ തിരുവിതാംകൂറിന്റെ ഒരു പ്രത്യേകലക്ഷണമാണു്. ആദികാലത്തു സംസ്ഥാനം ആകപ്പാടെ ഒരു വനമായിരുന്നു എന്നുള്ളതിനു ലക്ഷ്യങ്ങൾ ഉണ്ടെന്നും ചിലർ പറയുന്നു. സംസ്ഥാനത്തിന്റെ നടുക്കുകൂടി വടക്കേ അറ്റം മുതൽ തെക്കേ അറ്റംവരെ ഒരു അതിരു പിടിച്ചാൽ അതിന്റെ കിഴക്കുവശം മിക്കവാറും വനങ്ങളായിരിക്കും. ഈ ഭാഗത്തിന്റെ അളവു് ഉദ്ദേശം ൩൫൦൦ ചതുരശ്രമൈലാണു്. കുടിപാൎപ്പുള്ള പ്രദേശങ്ങളെ വനങ്ങളോടു് ഒത്തുനോക്കിയാൽ ഇത്രയും വനമുള്ള രാജ്യം മറ്റധികം ഇല്ല. ഇവിടത്തെ വനങ്ങൾ കുന്നും, കുഴിയും, കാടും, പടൎപ്പുംകൊണ്ടു നിറയപ്പെട്ടിരിക്കുന്നു. പൊക്കമുള്ള ഒരു കുന്നിന്റെ മുകളിൽ കയറി കിഴക്കോട്ടു നോക്കിയാലുള്ള കാഴ്ച ഒന്നനുഭവിച്ചറിയേണ്ടതാണു്. നോട്ടം കിഴക്കോട്ടു നീട്ടുംതോറും വനത്തിനു പൊക്കം കൂടിക്കൂടി പടിപ്പടിയായുള്ള തട്ടുകളായി കാണപ്പെടുന്നു. മലകളുടെ ഇടയ്ക്കു താഴ്വരകൾ ഉണ്ടു്. ഇവയിൽകൂടി വീതികുറഞ്ഞ തോടുകൾ തടത്തിലുള്ള പാറകളിൽ തട്ടിത്തട്ടി രാഗംപാടി ഊക്കോടുകൂടി ഒഴുകിക്കൊണ്ടിരിക്കുന്നു. ചരിവുകൾ പച്ചസൂൎയ്യപടം വിരിച്ചകണക്കേ നിബിഡമായി വളരുന്ന ചെടികളാലും ഇലകളാലും അലംകൃതമാണു്. അവിടവിടെ തൂണുപോലെ നെടുനീളത്തിൽ വളൎന്നുനില്ക്കുന്നവൃക്ഷക്കൂട്ടങ്ങൾ അഗ്രങ്ങളിൽ തഴച്ചു പരന്നുകിടക്കുന്നശാഖോപശാഖകളെ താങ്ങിയുംകൊണ്ടു ഗംഭീരമായി നല്ക്കുന്നു. ഇവയും ഇവയെ ചുറ്റിപ്പടർന്നു കിടക്കുന്ന ലതാദികളും അല്പാല്പമായി മാത്രം ചുവട്ടിലേക്കു കടത്തിവിടുന്ന്അ സൂൎയ്യരശ്മി തങ്കരേഖപോലെ നിഴലിൽ ശോഭിതമായിരിക്കുന്നു. ഈ വിധമുള്ള കാഴ്ചകൾ ദേശസഞ്ചാരത്തിനു ഭ്രമമുള്ള ആരുടെ മനസ്സിനെയാണ് ആനന്ദിപ്പിക്കാത്തതു്? സസ്യാദികളേയും ജന്തുക്കളേയും തരംതിരിച്ചു ഗുണദോഷനിരൂപണം ചെയ്യുന്നതിനു് ഉൽസുകനായ പ്രകൃതിശാസ്ത്ര

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/41&oldid=160099" എന്ന താളിൽനിന്ന് ശേഖരിച്ചത്